Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
ആദി എടുക്കുന്നത്?" പെണ്ണ് വീടിന്റെ കാര്യം എങ്ങനെയാണെന്ന് അറിയാതെ ചോദിച്ചു.
"എന്റെ അനു കുട്ടി പൊന്നില്ലം വീട്ടിലെ പ്രതാപൻ സ്വന്തം മോനെയും അവന്റെ ഭാര്യയെയും വേറെ സ്ഥലത്ത് വാടക വീട് എടുത്തു താമസിപ്പിക്കുന്നുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?" ഞാൻ പറഞ്ഞതിന് അനു എന്ത് മറുപടി പറയുമെന്ന് അറിയാൻ അവളെ നോക്കിക്കൊണ്ടിരുന്നു.
"അങ്ങനെ ചോദിച്ചാ എന്ക്കറീല്ല ആദി നിന്റെ അച്ഛൻ എന്താ ചെയ്യുകയെന്ന് " ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലെന്ന മട്ടിൽ അനു മറുപടി പറഞ്ഞു.
"എന്റെ അനു കുട്ടി നമ്മുക്കവിടെ അടിപൊളി ഒരു വില്ല അച്ഛൻ വില പറഞ്ഞ് ഉറപ്പിച്ച് വച്ചിട്ടുണ്ട്. ടൗണിൽ നിന്ന് 6 കിലോമീറ്ററേ കാണൂ നമ്മുടെ പുതിയ വില്ലയിലേയ്ക്ക്" ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
ഞാൻ വില്ലയുടെ കാര്യം പറഞ്ഞത് കേട്ട് അമ്പരന്ന അനു എന്നെ സന്തോഷം കൊണ്ട് കുലുക്കിയിട്ട് പറഞ്ഞു.
"ആദി അങ്ങനെ നമ്മുക്കും ഒരു വീടായല്ലെ? എനിക്കിപ്പോഴും അങ്ങ്ട് വിശ്വസിക്കാൻ പറ്റണില്ല. അവിടെ നമ്മൾ രണ്ടാളും മാത്രം ആയി നല്ല രസമായിരിക്കും"
"ഉവ്വ … ജീവിതം കാലം മൊത്തം നീയല്ലേ എന്റെ കൂടെ ഉണ്ടാകുന്നെ വലിയ രസമൊന്നും കാണില്ല" ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് ചിരിച്ചു.
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ നല്ല പിച്ച് തന്നിട്ട് പറഞ്ഞു.
"ഈശ്വരാ ജീവിതകാലം മൊത്തം ഈ അര വട്ടുള്ളതിനെ ഞാനും സഹിക്കണമല്ലോ" അനു എനിക്കിട്ട് ഒന്ന് താങ്ങി പറഞ്ഞ് കൊണ്ട് ചിരിച്ചു.
ബെഡിൽ കിടന്ന് തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും എപ്പോഴൊ ഞങ്ങൾ
💬 Comments
View all comments