0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 1.5K

രണ്ടാളും ഉറങ്ങി.

രാവിലെ അനു വന്ന് വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്.

"ആദി വേഗം കുളിച്ച് റെഡിയാക് നമ്മുക്ക് പോകണ്ടെ നമ്മുടെ പുതിയ വീട്ടിലേയ്ക്ക്" ബെഡിൽ കണ്ണ് തിരുമി കൊണ്ട് എഴുന്നേറ്റിരുന്ന എന്റെ തോളിലേയ്ക്ക് തോർത്ത് കൊണ്ട് വന്നിട്ട് കൊണ്ട് പെണ്ണ് പറഞ്ഞു. കക്ഷി രാവിലെ തന്നെ പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ്.

പെണ്ണ് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഒരു വയലറ്റ് ഫ്രോക്ക് ഇട്ട്, കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായി നിൽപ്പുണ്ട്. റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി ഈരി ഒതുക്കയാണ് കക്ഷി.

ബെഡിൽ ഉറക്കച്ചടവോടെ എഴുന്നേറ്റ് അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ അടുത്തേയ്ക്ക് അനു ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു:
"എന്റെ ആദി നീ എന്നെ നോക്കിയിരിക്കാതെ വേഗം പോയി കുളിച്ചൊരുങ്ങി വന്നേ നമ്മുക്ക് രാവിലെ തന്നെ പോവണ്ടേ"

"ദാ ഞാൻ വേഗം റെഡിയായിട്ട് വരാം അപ്പോഴെയ്ക്കും നീ നമ്മുടെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വയ്ക്ക്" ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഉടുത്തിരുന്ന ലുങ്കി മുണ്ട് മുറുക്കി ഉടുക്കുന്നതിനിടെ അനുവിനോട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടതോടെ അനു ഷെൽഫിൽ ഇരുന്നിരുന്ന ട്രോളി ബാഗിലേയ്ക്ക് പുറത്ത് മാറ്റി ഇട്ടിരുന്ന ഡ്രസ്സുകളൊക്കെ മടക്കി എടുത്തു വയ്ക്കാൻ തുടങ്ങി. ഞാൻ അവൾ ചെയ്യുന്നത് നോക്കി കൊണ്ട് ബാത്ത് റൂമിലേയ്ക്ക് നടന്നു.

കുളിയും പല്ലു തേപ്പും ഒക്കെ തീർത്ത് പത്തിരുപത് മിനിറ്റിനുള്ളിൽ ഞാൻ പുറത്തിറങ്ങി.
പുറത്തിറങ്ങിയപ്പോൾ ഞാൻ കാണുന്നത് അനു അവളുടെ പുതിയ ഫോണ്ണിൽ എന്തോ നോക്കി കൊണ്ടിരിക്കുന്നതാണ്. എന്നെ കണ്ടതോടെ

💬 Comments

View all comments