Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
പെണ്ണ് ചിരിച്ചിട്ട് പറഞ്ഞു.
"കുളിച്ചു സുന്ദരനായല്ലോ എന്റെ ആദി"
"അനു കുട്ടി നീയിന്ന് ഒടുക്കത്തെ ഗ്ലാമറാണല്ലോ ഇപ്പോ നിന്നെ കണ്ടാൽ ശരിക്കും രാശ്മിക മന്ദാന ലുക്ക് ഉണ്ട്"
ഞാൻ പെണ്ണിനെ ഒന്ന് സുഖിപ്പിക്കാനായി പറഞ്ഞു.
"ശരിക്കും" പെണ്ണ് ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
"അനു കുട്ടി ആ ട്രോളി ബാഗ് എവിടെ?
ഞാൻ ഇടാനുള്ള ഡ്രസ്സ് എടുക്കട്ടെ"
ഞാൻ ട്രോളി ബാഗ് ഷെൽഫിൽ നോക്കി കൊണ്ട് ചോദിച്ചു.
"ആദി നിനക്ക് ഇടാനുള്ള ഡ്രസ്സ് ദേ ഞാനെടുത്ത് കട്ടിലിൽ വച്ചിട്ടുണ്ട്" പെണ്ണ് കട്ടിലിലേയ്ക് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.
ഒരു വെള്ള ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക് ജീൻസും ആണ് അവൾ എനിക്കിടാനായിട്ട് കട്ടിലിൽ എടുത്ത് വെച്ചത്. ഞാൻ ഡ്രസ്സ് എടുത്തിട്ടിട്ട് കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് എന്റെ മുടി ചീകി ഒതുക്കി കഴിഞ്ഞ് അനൂന്റെ നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു
"എങ്ങനെയുണ്ടെ ഡാ സെറ്റ് അല്ലേ?"
ഞാൻ ചോദിച്ചതിന് മറുപടി ആയി അവൾ ചിരിച്ചു കൊണ്ട് കൊള്ളാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
പുറപ്പെടാനായി എടുത്ത് വെച്ച സാധനങ്ങൾ കോട്ടെജിന്റെ മുൻ വശത്തെ ഡോർ തുറന്ന് പുറത്ത് വച്ചിട്ട് ഡോർ ലോക്ക് ചെയ്ത ശേഷം
എടുത്ത് വെച്ച സാധനങ്ങൾ അനു കൈയ്യിലും ട്രോളി ബാഗ് ഞാൻ തറയിലൂടെയും വലിച്ചു കൊണ്ട് ഞങ്ങൾ റിസപ്ഷനിലേയ്ക്ക് നടന്നു.
അവിടെ എന്നെ കാത്ത് മാനേജർ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പുള്ളി ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട്
💬 Comments
View all comments