Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
ചുണ്ടുകൾ എന്നിൽ നിന്നും പിൻവലിച്ചു കൊണ്ട് അകന്ന് മാറി കൊണ്ട് കിതച്ചു കൂട്ടത്തിൽ ഞാനും.
ചുംബനം കഴിഞ്ഞപ്പോൾ അനുവിന് ആകെയൊരു നാണം എന്റെ മുഖത്തേയ്ക്ക് നോക്കാതെ പെണ്ണ് റൂമിന്റെ ചുവരിലേയ്ക്ക് നോക്കിയാണ് ഇരുപ്പ്. അവളുടെ ആ നാണത്തോടെയുള്ള ഇരുപ്പിൽ അനുവിന് കൂടുതൽ ഭംഗി തോന്നിച്ചു.
അനുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്ന ഞാൻ അവിടെ നിന്നും എഴുന്നേറ്റിട്ട് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്ന് കൊണ്ട് അവളുടെ മുഖം എന്റെ രണ്ട് കൈയ്യ് കൊണ്ടും ചേർത്ത് പിടിച്ചു. ഇപ്പോൾ ഞങ്ങൾ രണ്ടാളുടെയും നോട്ടം പരസ്പരം കണ്ണുകളിലേക്കാണ്. ഞാൻ അനു കുട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളെ എന്റെ നെഞ്ചിലോട്ട് ചേർത്ത് പിടിച്ചു. ഇപ്പോ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത എന്റെ നെഞ്ചിൽ അറിയാൻ കഴിയുന്നുണ്ട്. അനു എന്റെ കഴുത്തിൽ അവളുടെ കൈകൾ കൊണ്ട് ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. കുറച്ചു നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല പരസ്പരം പുണർന്ന് കട്ടിലിൽ ഇരുന്നു.
"ആദി, വീട് എവിടെയാ നോക്കേണ്ടത് നമ്മുക്ക്?" അനു എന്റെ നെഞ്ചിൽ മുഖം ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"രണ്ട് സ്ഥലത്താണ് അവർക്ക് ഇപ്പോൾ വില്ല പ്രൊജക്ട് നടക്കുന്നതെന്നാ പറഞ്ഞത്. ഒന്ന് കാലിക്കറ്റിലും മറ്റൊന്ന് മലപ്പുറം എടപ്പാളിലും നമ്മുക്ക് എവിടെയാ നോക്കേണ്ടത്?" ഞാൻ അനുവിനെ പുണർന്ന് പിടിച്ച് കൊണ്ട് പറഞ്ഞു.
" കാലിക്കറ്റ് നോക്കിയാലോ ആദി?
ഒരു മാസത്തിനുള്ളിൽ എനിയ്ക്ക് അവിടത്തെ സൈബർ പാർക്കിലേയ്ക്ക് ട്രാൻസ്ഫർ തരാന്നാ പറഞ്ഞിരിക്കുന്നെ. അതു വരെ എന്നോട് വർക്ക് ഫ്രം ഹോം ആയി വർക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ശ്ശോ ലാപ് ടോപ്പ് ഒന്നും ഞാൻ എടുത്തിട്ടില്ല വീട്ടീന്ന്.
ഇനിയെന്ത് ചെയ്യും ഞാൻ"? പെണ്ണ് അൽപ്പം നിരാശയിലാണത് പറഞ്ഞത്.
" അപ്പോ കാലിക്കറ്റ് തന്നെ നോക്കാം അനു നമ്മുക്ക് ... ലാപിന്റെ കാര്യമോർത്ത് നീ ടെൻഷൻ ആകണ്ട ഞാൻ വീട്ടിന്ന് ഇറങ്ങിയപ്പോ ലാപ് എടുത്തിരുന്നു. നിനക്ക് തൽക്കാലം അത് മതിയല്ലോ വർക്ക് ചെയ്യാൻ?"
എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് ഇരുന്നിരുന്ന പെണ്ണിനെ ഒന്നിറുക്കി കൊണ്ട് ഞാൻ ചോദിച്ചു.
"അത് മതി" അനു എന്റെ നെഞ്ചിൽ നിന്ന്
💬 Comments
View all comments