Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
മുഖമുയർത്തി കൊണ്ട് പറഞ്ഞു.
ബെഡ് റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 9 മണി കഴിഞ്ഞിരിക്കുന്നു. വീട്ടിലായിരുന്നപ്പോൾ ഈ സമയത്താണ് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നത്. അങ്ങനെ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചിരുന്നത് കൊണ്ടാണോന്ന് അറിയില്ല സമയം കണ്ടപ്പോൾ മുതൽ വിശപ്പ് തുടങ്ങി എനിയ്ക്ക്. അപ്പോഴാണ് രാവിലത്തെ പല്ലു തേപ്പും ബാക്കിയുള്ള പരിപാടികളൊന്നും നടത്തിയിട്ടില്ലാന്നുള്ള ഓർമ്മ വന്നത്.
" അനു കുട്ടി നമ്മുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടെ? സമയം എത്രയായെന്ന് നോക്കിയെ? എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ചിരുന്ന അനുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ക്ലോക്കിലെ സമയം കണ്ടതോടെ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എഴുന്നേറ്റ് ബെഡിൽ ഇരുന്നിട്ട് അവളുടെ അഴിഞ്ഞ് കിടന്ന മുടി കെട്ടി നേരെയാക്കിയിട്ട് ചോദിച്ചു.
"എന്നാ ഞാൻ ആദ്യം പോയി റെഡി ആയി വരട്ടെ ആദി?"
"എന്നാൽ അനു കുട്ടി ചെല്ല് ഞാൻ അപ്പോഴെയ്ക്കും ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്കട്ടെ".
ഞാൻ അത് പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് റൂമിന്റെ മൂലയിൽ വച്ച ട്രോളി ബാഗും അനുവിന്റെ ഡ്രസ്സിന്റെ കവറും എടുത്ത് കൊണ്ടുവന്ന് കട്ടിലിൽ വച്ചു.
അനു കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ ഡ്രസ്സിന്റെ കവർ തുറന്ന് ഓരോരോ ഡ്രസ്സുകൾ എടുത്ത് കട്ടിലിൽ നിരത്തി വച്ചിട്ട് അതിൽ നിന്ന് ഒരു ചുവന്ന നിറത്തിലുള്ള ഫ്രോക്കും മഞ്ഞയിൽ വെള്ള പുള്ളികളുള്ള മറ്റൊരു ഫ്രോക്കും എടുത്ത് കയ്യിൽ പിടിച്ചിട്ട് എന്നോട്:
"ആദി ഇതിൽ ഏതാ ഞാൻ ഇടണ്ടേ?"
"ആ മഞ്ഞ ഫ്രോക്ക് കൊള്ളാം" ഞാൻ അത് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
പെണ്ണ് ചിരിച്ചു കൊണ്ട് ആ ഫ്രോക്ക് എടുത്ത് തോളത്തിട്ടു കൊണ്ട് എന്നെ നോക്കിയിട്ട് പറഞ്ഞു:
"എന്നാൽ ഞാൻ പോയി റെഡിയായിട്ട് വരാം"….
ഞാൻ 'ചെല്ലെന്ന്' അർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി.
അതോടെ പെണ്ണ് ബാത്ത് റൂമിലേയ്ക്ക് നടന്നു.
ഞാൻ കട്ടിലിൽ എടുത്ത് വെച്ച ട്രോളി ബാഗ് തുറന്ന് കൊണ്ടുവന്ന ഡ്രസ്സുകൾ ഒക്കെ വലിച്ച് പുറത്തിട്ടിട്ട് എനിയ്ക്ക് ഇഷ്ടമായ ഒരു നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തു മാറ്റി വച്ചു
💬 Comments
View all comments