Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
കുളി കഴിഞ്ഞു വന്ന് ഇടാനായിട്ട്.
പുറത്തിട്ട ഡ്രസ്സുകൾ ഒക്കെ തിരിച്ച് ബാഗിലേയ്ക്ക് തിരിച്ചു വച്ചിട്ട് ബാഗെടുത്ത് ഇരുന്നിരുന്ന സ്ഥലത്ത് തന്നെ കൊണ്ടു വച്ചു.
അപ്പോഴാണ് അച്ഛന്റ ഓഫീസ് ബാഗ് കണ്ടത്. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ചതാണ് അത്. ഇന്നലെ രാത്രി റൂമിൽ കൊണ്ടു വെച്ചത് ഞാൻ ആയിരുന്നെങ്കിലും ഇന്നലത്തെ യാത്രാ ക്ഷീണം കാരണം അതിലെന്താണെന്ന് തുറന്ന് നോക്കിയിരുന്നില്ല.
ഞാൻ ആ ബാഗെടുത്ത് നേരെ കാണുന്ന സ്പേയ്സിന്റെ സിബ് തുറന്നു. അതിൽ പോളോ കാറിന്റെ ആർ സി ബുക്കും ഇൻഷുറൻസ് പേപ്പറും സെർവീസ് ബുക്കും പിന്നെ ഡൂപ്ലീക്കേറ്റ് കീ ഒക്കെ അടങ്ങിയ ഒരു ചെറിയ ബാഗായിരുന്നു ഉണ്ടായത്. ഞാനതെടുത്ത് തുറന്നു പരിശോധിക്കാൻ തുടങ്ങി. വണ്ടി രജിസ്ട്രർ ചെയ്തത് എന്റെ പേരിൽ തന്നെയാണ്. ഞാനതെല്ലാം ഒന്ന് പരിശോധിച്ച ശേഷം തിരികെ ബാഗിൽ തന്നെ വച്ചു. ബാഗിന്റെ അടുത്ത സ്‌പേസ് തുറന്നപ്പോൾ അതിൽ നിറയെ നോട്ടു കെട്ടുകളായിരുന്നു. പിന്നെ ഒരു ചെക്ക് ചെക്ക് ലീഫും ഉണ്ടായിരുന്നു. അതിൽ അച്ഛൻ ഒപ്പിട്ട് വെച്ചിട്ടുണ്ട് എന്നാൽ അതിൽ തുക എഴുതി വച്ചിട്ടും ഇല്ല.
ഇതൊക്കെ കണ്ടപ്പോൾ അച്ഛനും അമ്മയും എനിക്ക് തരുന്ന കരുതലും സ്നേഹവും കുറിച്ചോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
അങ്ങനെ ബാഗ് എടുത്ത് ഭദ്രമായി റൂമിനകത്തെ ഷെൽഫിൽ എടുത്തു വച്ച ശേഷം ഞാൻ കട്ടലിലേയ്ക്ക് വലിഞ്ഞ് കയറി എന്റെ ഫോണിൽ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് നോക്കാൻ തുടങ്ങി.
എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മാറ്റിയതിന്റെ പേരിലുള്ള ഒരുപാട് നോട്ടിഫിക്കേഷനുകൾ വന്ന് കിടപ്പുണ്ട്. ഞാൻ അത് ഓരോന്നായി നോക്കിയപ്പോൾ ഒരുപാട് ഫേസ് ബുക്ക് ഫ്രണ്ട്സ് "കൺഗ്രാറ്റ്സ്" "ഹാപ്പി മ്യാരീഡ് ലൈഫ്" എന്നൊക്കെ പറഞ്ഞ് കമന്റ് ഇട്ടിട്ടുണ്ട്. കോളെജിലും സ്ക്കൂളിലും പഠിച്ച വേറെ ഫ്രണ്ട്സ് "കല്യാണം വിളിച്ചില്ലാട്ടോ" എന്നൊക്കെ പറഞ്ഞുള്ള പരിഭവ കമന്റുകളും ഇട്ടിട്ടുണ്ട്.
"പിന്നെ ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന്" പറഞ്ഞുള്ള വേറെ കമന്റുകളും കണ്ടു. എല്ലാവർക്കും റിപ്ലെയും കൊടുത്തു കൊണ്ട് ഞാൻ ഫോൺ ബെഡിലേയ്ക്കിട്ടു.
അനു ആണെങ്കിൽ കുളിയും മറ്റു പരിപാടികളും കഴിഞ്ഞു വരാന്ന് പറഞ്ഞ് ബാത്ത് റൂമിൽ
💬 Comments
View all comments