Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
കേറിയിട്ട് ഇപ്പോ ഏകദേശം ഒരു മണിക്കൂർ ആകാറായിട്ടുണ്ട്.
" അനു ഡീ കഴിഞ്ഞില്ലേ?" ഞാൻ കട്ടിലിൽ ഇരുന്നു വിളിച്ചു ചോദിച്ചു.
പക്ഷേ പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടിയില്ല. ഞാൻ വീണ്ടും വിളിച്ചു നോക്കി എന്നിട്ടും മറുപടിയില്ല. ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദമോ വിളിച്ചു നോക്കിയിട്ട് പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടാതായതോടെ എനിക്കാകെയൊരു പേടി. ഞാൻ പെട്ടെന്ന് തന്നെ കട്ടിലിൽ നിന്ന് ഇറങ്ങി ബാത്ത് റൂമിന്റെ ഡോറിൽ മുട്ടിയിട്ട് " അനു കുട്ടി എന്താ ഡാ ഇറങ്ങാത്തെ?" അതോടെ പെണ്ണ്
"ദാ വരുന്നു ആദി" പെണ്ണ് അല്പം തളർന്ന സ്വരത്തിൽ മറുപടി പറഞ്ഞു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് ബാത്ത് റൂമിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. നേരത്തെ ഉടുത്ത് മാറാൻ കൊണ്ടുപോയ മഞ്ഞ ഫ്രോക്കാണ് അവൾ ഇട്ടിരിക്കുന്നെ.
പക്ഷേ അവളുടെ മുഖത്ത് നോക്കിയപ്പോൾ ആകെയൊരു ക്ഷീണം പോലെ …
"എന്താ ഡാ പറ്റിയെ?" ഞാൻ അവളുടെ കവിളിൽ എന്റെ വലത് കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"ഈ മാസം കുറച്ച് നേരത്തെ തുടങ്ങി എനിക്ക്" പെണ്ണ് എന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.
"എന്ത് തുടങ്ങീന്ന്" ഞാൻ മനസ്സിലാകാതെ ചോദിച്ചു.
അതോടെ പെണ്ണ് എന്നിൽ നിന്ന് അകന്ന് നിന്നിട്ട് എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് " എന്റെ ആദി പെൺ പിള്ളേർക്ക് എല്ലാ മാസവും ഉണ്ടാകാറുള്ളതെന്താ? അത് തന്നെ" പെണ്ണ് പതിയെ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്.
അപ്പോഴെ അവൾ പറഞ്ഞ സംഗതിയെന്താണെന്ന് എനിയ്ക്ക് മനസ്സിലായത്. "പിരീഡ് തുടങ്ങിയോ നിനക്ക്" ഞാൻ അവളുടെ തോളിൽ എന്റെ രണ്ടു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ ചോദിച്ചതിന് പെണ്ണ് ഒന്ന് മൂളിയതേയുള്ളൂ.
"ഇപ്പോ എങ്ങനെയാ വേദനയുണ്ടോ ഡാ?" ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിച്ചു.
" വയറ് നല്ല വേദനയുണ്ടെ ഡാ" പെണ്ണ് അല്പം തളർന്ന സ്വരത്തിൽ പറഞ്ഞു ബെഡിലേയ്ക്ക് കിടന്നു എന്നിട്ട് പറഞ്ഞു "ആദി കുട്ടാ എനിയ്ക്ക് മെഡിക്കൽ ഷോപ്പിൽ പോയി രണ്ട് സാധനങ്ങൾ വാങ്ങി
💬 Comments
View all comments