0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 665

ഞാൻ പിടിച്ചു വലിച്ചിട്ടൊന്നുമില്ല അനൂസിന്റെ മൂക്കിൽ" ഞാൻ പെണ്ണ് പറഞ്ഞതിനെ ചിരിച്ചു തള്ളി കൊണ്ട് പറഞ്ഞു.

ഞാൻ കാറ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്ത് വില്ലയുടെ പ്രവേശന കവാടവും ഹൈവേയിൽ ടോൾ പിരിക്കാനായിട്ട് സജ്ജീകരിച്ച മാതൃകയിലുള്ള സെക്യൂരിറ്റി ബൂത്തും കടന്ന് ഞങ്ങളുടെ പുതിയ വീടിന്റെ മുന്നിലെത്തി അവിടെ ഞങ്ങളെയും കാത്ത് സന്തോഷ് ഗേറ്റ് തുറന്നിട്ട് കാത്ത് നിൽപ്പുണ്ടായിരുന്നു. കാറ് ഞാൻ പതിയെ വീടിന്റെ വിശാലമായ കാർ പോർച്ചിലേയ്ക്ക് കയറ്റി നിർത്തി കൊണ്ട് ഞാനും അനുവും ഒരുമിച്ച് പുറത്തിറങ്ങി.

ഞങ്ങൾ കാറിൽ നിന്നിറങ്ങിയ ഉടനെ സന്തോഷ് വേഗം പോയി വീടിന്റെ വാതിൽ തുറന്ന് ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു:

" ഇവിടെ താമസിക്കാൻ റെഡിയായി കിടക്കുന്ന പത്താമത്തെ വില്ലയാണ് നിങ്ങളുടെ, നിലവിൽ 3 വില്ലയിലെ താമസക്കാരുള്ളൂ ബാക്കി വില്ലകളിലെ താമസക്കാർ വില്ല വാങ്ങി കഴിഞ്ഞ് പോയിട്ട് വിദേശത്തും അന്യ സംസ്ഥാനങ്ങളിലൊക്കെയാണ് ജോലി ചെയ്യുന്നത്".

ഞാനും അനുവും പരസ്പ്പരം കൈ ചേർത്ത് പിടിച്ച് വലത് കാൽ ഉമ്മറത്തെ സ്റ്റെപ്പിലേയ്ക്ക് എടുത്തു വച്ച് ഞങ്ങളുടെ പുതിയ വീട്ടിലേയ്ക്ക് കയറി. ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ച് വീട്ടിലേയ്ക്ക് കയറുന്നത് സന്തോഷ് ഒരു ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
സന്തോഷ് നോക്കുന്നത് കണ്ട് നാണമായ അനു പതിയെ എന്റെ കൈ വിടീപ്പിച്ച് അകന്ന് നിന്നു.

സന്തോഷ് വീടിന്റെ അകത്തേയ്ക്ക് കയറിയതിന് പിന്നാലെ ഞാനും അനുവും കൂടെ കയറി. സ്വീകരണ മുറിയിൽ കുഷ്യൻ ടൈപ് സോഫ സെറ്റിയൊക്കെ കൊണ്ട് വന്നിട്ടിട്ടുണ്ട്. വീടിന്റെ അകമാകെ വെള്ള നിറത്തിലുള്ള പെയിന്റ് തന്നെയാണ് അടിച്ചിരിക്കുന്നത്. അനു സ്വീകരണ മുറിയിലെ ഫാൾസ് സീലിംഗിൽ തെളിഞ്ഞിരുക്കുന്ന ലൈറ്റിന്റെ ഭംഗി നോക്കി വാ തുറന്ന് പിടിച്ച് നിൽപ്പുണ്ട്.

"അനൂസെ ആ വായ ഒന്ന് അടച്ച് പിടി വല്ല ഈച്ചയും കേറി പോകും അതേൽ" ഞാൻ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണ് വായ അടച്ചിട്ട് ഒരു ചമ്മിയ ചിരി ചിരിച്ച് എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നു.
സ്വീകരണ മുറിയിൽ നിന്ന് നടന്നെത്തിയത് ഡൈനിംഗ് ഏരിയയിലാണ് നല്ല വിശാലമായി തന്നെയാണ്

💬 Comments

View all comments