0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 664

ചോദിച്ചു കൊണ്ട് ഷേക്ക് ഹാന്റ് കൊടുക്കാനായി കൈ നീട്ടി. അതോടെ പുള്ളി ചിരിച്ച് കൊണ്ട് എന്റെ കൈ കവർന്ന് പിടിച്ചു കൊണ്ട് "അതേയെന്ന് " പറഞ്ഞു.

" സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ " പുള്ളി ചിരിച്ചു കൊണ്ട് ചോദിച്ചു.

" വിനോദേട്ടൻ വാട്ട്സ് അപ്പിൽ ലൊക്കേഷൻ ഷെയർ ചെയ്തു തന്നതോണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല"
ഞാൻ സന്തോഷിന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

"ദാ…. ആ കാണുന്നതാണ് നിങ്ങളുടെ വില്ല. നമ്മുക്ക് അങ്ങോട്ടേയ്ക്ക് നീങ്ങാം" സന്തോഷ് പിറകിലോട്ട് തിരിഞ്ഞ് വില്ല ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു."

വെള്ള പെയിന്റടിച് കണ്ടമ്പററി ഡിസൈനിലുള്ള ഞങ്ങളുടെ വില്ല കണ്ടതോടെ എത്രയും പെട്ടെന്ന് അതിന്റെ മുന്നിലെത്താൻ എന്റെ മനസ്സ് തുടിച്ചു.

വില്ലയിലേയ്ക്ക് നീങ്ങാനായി ഷേക്ക് ഹാൻറ് ചെയ്ത് ചേർത്ത് പിടിച്ച സന്തോഷിന്റെ കൈ പതിയെ വിട്ടിട്ട് ഞാൻ സന്തോഷിനോട് "സന്തോഷേട്ടൻ നടന്നോ ഞാനിപ്പോ വരാന്ന്‌" പറഞ്ഞിട്ട് കാറിൽ കയറി.
ഞാൻ കയറിയിരുന്ന പാടേ അനു:
" ആദി, നമ്മുടെ വില്ല കൊള്ളം ലേ" പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

" പിക്ചറിൽ കണ്ട പോലെ അല്ല നേരിട്ട് കാണാൻ അതിനെക്കാൾ സൂപ്പറാ" ഞാൻ പെണ്ണ് പറഞ്ഞതിനെ പിന്താങ്ങി.

"വേഗം വണ്ടിയെടുക്ക് മോനു എനിക്ക് നമ്മുടെ പുതിയെ വീട് കാണാൻ ത്രില്ലടിച്ച് ഇരിക്ക്യാണ് " പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് കുലുക്കി.

"ഇതെന്താ അനുകുട്ടി ഒരു പതിവില്ലാത്ത 'മോനൂന്നുള്ള' വിളിയൊക്കെ" ഞാൻ അവളോട് ചിരിച്ച് കൊണ്ട് ചോദിച്ചു.

"എന്താന്ന് അറിയില്ല 'കുട്ടാന്നുള്ള 'വിളിയ്ക്ക് ഒരു സുഖം പോരാ സോ ഞാനാ വിളിയങ്ങ് മാറ്റി. ഒരു ചേഞ്ച് ആർക്കാ ഇഷ്ടമില്ലാത്തത്" പെണ്ണ് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അങ്ങനെയാണേൽ ഞാൻ ഇനി നിന്നെ "അനൂസെന്നെ" വിളിക്കൂ.
നീ പറഞ്ഞ ചേഞ്ച് എനിക്കുമാകാ ലോ" പെണ്ണിന്റെ മൂക്കിൽ വിരലുകൾ ചേർത്ത് വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ഉഫ്ഫ് …. എന്റെ മൂക്കിപ്പോ പറിച്ചെടുത്തനേ ലൊ മോനൂ നീ ഇപ്പോ''
പെണ്ണ് ഞാൻ മൂക്കിൽ പിടിച്ച് വലിച്ചതിന്റെ വേദനയിൽ മൂക്ക് തടവി കൊണ്ട് പറഞ്ഞു.

"ഓ...പിന്നെ അതിനുമാത്രമൊന്നും

💬 Comments

View all comments