Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
നിന്നെ തിരയുന്നു ഞാൻ … ഇനിയും
ജാനാ മേരി ജാനാ തൂ മേരി ജാനാ
അഴകാലേ … മയിലാളേ ...
ജാനാ മേരി ജാനാ തൂ മേരി ജാനാ
അഴകാലേ … മയിലാളേ "...
'കാപാചീനോ ' എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ ഈ പാട്ട് അവളുടെ ഫേവറിറ്റ് പാട്ടായത് കൊണ്ട് കക്ഷി മ്യൂസിക്ക് സിസ്റ്റത്തിന്റെ സൗണ്ട് നന്നായി കൂട്ടി വെച്ചിട്ട് സീറ്റിലേയ്ക്ക് ചാരി ഇരുന്നു ചിരിച്ചു കൊണ്ട് എന്നോട് :
"ആദി ഈ പാട്ട് സൂപ്പർ അല്ലേ "?
ഞാൻ ചെറുതായി ചിരിച്ചിട്ട് കൈ കൊണ്ട് കൊള്ളാമെന്ന് ആംഗ്യം കാണിച്ചു.
കാറിലെ JBL ന്റെ സബ് വൂഫറിൽ നിന്നുള്ള മുഴക്കം കാറാകെ പരന്നു. സാധാരണ ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഏതേലും പാട്ട് സൗണ്ട് കൂട്ടി വെച്ചാൽ സൗണ്ട് കുറയ്ക്കാൻ പറയുന്ന പെണ്ണാണ്ണ് ഇങ്ങനെ ചെയ്തത് കണ്ടപ്പോൾ ഞാൻ ആകെ അത്ഭുതപ്പെട്ട് പോയി. പെണ്ണ് പുതിയ വീട്ടിലോട്ട് പോകുന്നതിൽ ഫുൾ ഹാപ്പി മൂഡിലാണ്.
അങ്ങിനെ ഉച്ചയ്ക്ക് ഒരു 12.30 മണിയോടു കൂടി ഞങ്ങൾ കോഴിക്കോട് ടൗണ്ണിൽ എത്തി. അവിടെ നിന്ന് വില്ലയിലേയ്ക്കു പോകാനുള്ള റൂട്ട് മാപ്പ് മാനേജർ വിനോദേട്ടൻ വാട്ട്സ്അപ്പിൽ അയച്ചു തന്നിരുന്നത് കൊണ്ടു പിന്നെ മാപ്പിൽ നോക്കിയായി പിന്നെ അങ്ങോട്ടുള്ള യാത്ര. എന്തോ ഭാഗ്യത്തിന് ഇപ്രവാശ്യം ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചില്ല ഒരു പത്തിരുപത് മിനിറ്റു കൊണ്ട് ഞങ്ങൾ 'കോയൽ വില്ലാസ്' ന്റെ പ്രവേശന കവാടത്തിനു മുൻപിലെത്തി. അവിടെ എത്തി കഴിഞ്ഞാൽ സന്തോഷിനെ വിളിക്കാൻ ആണ് വിനോദ് ഏട്ടൻ പറഞ്ഞത്. അതനുസരിച്ച് ഞാൻ സന്തോഷിന്റെ നമ്പർ വിനോദേട്ടൻ തന്നത് ഫോണിൽ നിന്ന് തപ്പിയെടുത്ത് വിളിച്ചു.
ഞങ്ങൾ ഇവിടെ എത്തിയിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞതോടെ പുള്ളി ദാ വരുന്നൂന്ന് പറഞ്ഞ് ഫോൺ വെച്ചു.
ഒരു അഞ്ച് മിനിറ്റിനുള്ളിൽ ഒരു ചാര കളർ ഷർട്ടും ഒരു കറുത്ത പാൻറ്സും ധരിച്ച് ഒരു നാല്പ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു ഇരു നിറത്തിലുള്ള കക്ഷി കാറിനടുത്തേയ്ക്ക് നടന്ന് വന്നു.
കക്ഷിയെ കണ്ടതോടെ ഞാൻ കാറിൽ നിന്നും പുറത്തിറങ്ങിയിട്ട് ചിരിച്ചു കൊണ്ട് "സന്തോഷേട്ടനല്ലേന്ന് "
💬 Comments
View all comments