0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 662

പെണ്ണ് ഞാനിരുന്ന ടേബിളിൽ എന്റെ തൊട്ടടുത്തുള്ള ചെയറിൽ വന്ന് ഇരുന്നു എന്നിട്ട് എന്നോട് ചേർന്നിരുന്നിട്ട് പെണ്ണ് ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.
"ഇത്രേം നേരം കാറിൽ മൂത്രമൊഴിക്കാൻ മുട്ടി ഇരിക്കായിരുന്നു ഒഴിച്ചു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം" പെണ്ണ് ചെറുതായി ചിരിച്ചിട്ട് പറഞ്ഞു.

"അത് കൊണ്ടാണല്ലേ നീ അഞ്ജു വിളിച്ച് കഴിഞ്ഞപ്പോൾ എന്നോട് ചൂട് ആയേ "
ഞാൻ അനുവിനെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു ചിരിച്ചു.

"അതോണ്ടൊന്നുമല്ല എനിക്കപ്പോ എന്തോ പെട്ടെന്ന് ദേഷ്യം വന്നു" പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് കൊണ്ട് പതിയെ പറഞ്ഞു.

ടേബിളിൽ ഞങ്ങൾ രണ്ടാളും വന്നിരിക്കുന്നത് കണ്ടതോടെ നേരത്തെ വന്ന വെയ്റ്റർ വീണ്ടും ഓർഡർ ചോദിക്കാനായിട്ട് അടുത്തേയ്ക്കു വന്നു.
ഞങ്ങൾ രണ്ടാൾക്കും മസാല ദോശ മതിയെന്ന് പറഞ്ഞതോടെ കക്ഷി പോയി.
ഒരു പത്ത് മിനിറ്റിനുള്ളിൽ ഞങ്ങൾ രണ്ടാൾക്കുമുള്ള മസാല ദോശയുമായി ആളെത്തി. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും ആദ്യം കിട്ടിയത് കഴിച്ച് തീർക്കുന്നതിനു മുന്നേ രണ്ടാമതും മസാല ദോശ ഓർഡർ ചെയ്തു.
കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

എത്രയും പെട്ടെന്ന് കോഴിക്കോട് എത്തണമെന്ന ചിന്ത തലയിൽ കയറിയത് കാരണം കാറ് ഞാൻ അത്യാവശ്യം നല്ല വേഗതയിൽ പായിച്ചു വിട്ടു.

ഭക്ഷണം കഴിച്ച് വിശപ്പൊക്കെ മാറിയ ആശ്വാസത്തിൽ അനു കാറിൽ കയറിയപ്പോൾ മുതൽ നല്ല സന്തോഷത്തിലാണ്. കാറിൽ കയറിയ ഉടനെ അനു മ്യൂസിക്ക് സിസ്റ്റ്ത്തിന്റെ റിമാർട്ട് എടുത്ത് കൈയ്യിൽ പിടിച്ച് അവർക്കിഷ്ടമുള്ള പാട്ട് ഉണ്ടോന്ന് നോക്കാൻ തുടങ്ങി. സാധാരണ ഞാനാണ് എപ്പോഴും പാട്ട് വെയ്ക്കാറ്.
കുറച്ച് നേരം നോക്കി കഴിഞ്ഞപ്പോൾ പെൻ ഡ്രൈവിൽ അവൾക്കിഷ്ടപ്പെട്ട പാട്ട് സെലക്ട് ചെയ്തു.

"മയിലാളെ . . . അഴകാലേ . . .
മയിലാളെ . . . അഴകാലേ . . .
കണ്ണും പൂട്ടി ഇരുന്നു നെഞ്ചിൽ കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ നീ പൂവാകേ …

കണ്ണും പൂട്ടി ഇരുന്നു നെഞ്ചിൽ കണ്ണിൽ കണ്ണിൽ കാണാനുളളിൽ പോരാമോ നീ മനസ്സാലേ ….

നിറയാതെ നിറയുന്നേ അഴകേറും അഴന്നൂലേ സഖി

💬 Comments

View all comments