Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
മുഖം കറുപ്പിച്ച് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് പെട്ടെന്ന് സങ്കടം വരുണു." പെണ്ണ് ചെറുതായി ശബ്ദം ഇടറി പറഞ്ഞു.
അവളുടെ വലത് കൈ ഞാൻ എന്റെ ഇടത് കൈ കൊണ്ട് ചേർത്ത് പിടിച്ച് കൈ തണ്ടയുടെ ഭാഗത്ത് ഒരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു.
" എന്റെ സുന്ദരി കുട്ടിയോട് ഞാൻ ഇനി ദേഷ്യ പ്പെടുന്നില്ലാ പോരെ?"
ഞാൻ പറഞ്ഞത് കേട്ട് മുഖം ശരിക്കും തെളിഞ്ഞ പെണ്ണ് അവളുടെ കൈ ചേർത്ത് പിടിച്ച എന്റെ കൈയ്യിലും ഒരുമ്മ തന്നിട്ട്:
"അതേ നമ്മുക്ക് പോകണ്ടേ?
ഇങ്ങനെ റൊമാൻസ് പറഞ്ഞ് ഇരുന്നാൽ കാലിക്കറ്റ് എത്തുമ്പോഴെയ്ക്കും വൈകും".
"ആള് വീണ്ടും പഴയ ഫോമിലായല്ലോ. ഇനി പിണങ്ങരുത് പ്ലീസ് …."
ഞാൻ ചിരിച്ചു കൊണ്ട് അവൾക്ക് നേരെ കൈതൊഴുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ പെണ്ണ് നല്ലൊരു ചിരി തന്നിട്ട്
ഇനി പിണങ്ങില്ലാന്നുള്ള അർത്ഥത്തിൽ ചുമൽ കുലുക്കി.
കുറച്ച് നേരം അസ്വസ്ഥമായിരുന്ന എന്റെ മനസ്സ് അവളുടെ മുഖം തെളിഞ്ഞ് കണ്ടതോടെ വീണ്ടും ശാന്തമായി.
കാർ സ്റ്റാർട്ടാക്കി വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.
വീണ്ടും കാറിൽ ചിരിച്ചും തമാശ പറഞ്ഞും ഞങ്ങൾ യാത്ര തുടർന്നു.
എടപ്പാൾ എത്താറായപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടി കൊണ്ട്:
"ആദി, ഏതേലും നല്ല ഹോട്ടൽ കണ്ടാൽ നിറുത്തണേ. നമ്മൾ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടില്ലാ പിന്നെ എനിക്കൊന്ന് ടോയ്ലറ്റിലും പോണം പെണ്ണ് വയറ് തടവി കൊണ്ട് പറഞ്ഞു."
"എടാ എടപ്പാൾ ജംഗ്ഷനിൽ നല്ല ഒരു വെജ്റ്റബിൾ ഹോട്ടലുണ്ട് നമ്മുക്ക് അവിടെ കേറാം" ഞാൻ പെണ്ണിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ എടപ്പാൾ ജംഗ്ഷനിലെ 'ആര്യ ഭവൻ' വെജിറ്റബിൾ റെസ്റ്റോറന്റിൽ ഞങ്ങൾ കഴിക്കാനായി കയറി.
അനു ഹോട്ടലിൽ കയറിയ ഉടനെ അവിടത്തെ ടോയ്ലറ്റിലേയ്ക്ക് പോയി. ഞാൻ കൈ കഴുകി വന്ന് ഒരു ടേബിളിൽ അവൾക്ക് വേണ്ടി കാത്തിരുന്നു. വെയിറ്റർ വന്ന് 'എന്താ സാർ കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചു'
'ഒരാള് കൂടി വരാനുണ്ട് കക്ഷി വന്നിട്ട് പറയാമെന്ന് പറഞ്ഞ് ' ഞാൻ അയാളെ മടക്കി അയച്ചു.
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ
💬 Comments
View all comments