Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
സോറി പറഞ്ഞില്ലേ ഇനി കരയല്ലേന്ന്" ഞാൻ അവളുടെ മുടിയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.അതോടെ പെണ്ണിന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കുറഞ്ഞു.
"എന്തിനാ ആദി നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്നെ? നിന്റെ ദേഷ്യം കാണുമ്പോ എനിക്ക് പേടിയാവാ" പെണ്ണ് എന്റെ നെഞ്ചിൽ മുഖം അമർത്തി എങ്ങലടിച്ച് കൊണ്ട് പറഞ്ഞു.
"സോറി മോളെ ഇനി ഞാൻ ഇതുപോലെ ദേഷ്യപ്പെടില്ല നീ ആണ് സത്യം" ഞാൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് തലയിൽ കൈ വച്ച് സത്യം ചെയ്ത് പറഞ്ഞു.
"ആദി കുട്ടൻ എന്റെ തലയിൽ സത്യം ചെയ്ത് പറഞ്ഞതാട്ടോ ഈ കാര്യത്തിൽ ഇനി എന്തേലും മാറ്റം വന്നാൽ എനിക്കാണ് അതിന്റെ ദോഷം മറക്കണ്ട" പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എന്റെ കണ്ണിൽ നോക്കി പറഞ്ഞു.
"എന്റെ പെണ്ണിന് ദോഷം വരുന്നതെന്തേലും ഞാൻ ചെയ്യോ. ഞാൻ പറഞ്ഞതിന് ഇനി ഒരു മാറ്റോം വരില്ല" ഞാൻ പെണ്ണിന്റെ മുഖത്ത് പരന്നൊഴുകിയിരുന്ന കണ്ണീർ തുടച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനു സീറ്റിൽ നേരെ ഇരുന്നിട്ട് കാറിനുള്ളിലെ റിയർ വ്യൂ മിറർ തിരിച്ച് വച്ച് മുഖമൊക്കെ തുവാല വച്ച് തുടക്കാൻ തുടങ്ങി. കരഞ്ഞത് കാരണം പെണ്ണിന്റ മുഖമൊക്കെ ആകെ ചുവന്ന് തുടുത്തിട്ടുണ്ട്. കണ്ണാണെങ്കിൽ ആകെ കലങ്ങിയും ഇരിപ്പാണ്. മുഖം തുടച്ച് കഴിഞ്ഞപ്പോൾ പെണ്ണ് കണ്ണാടിയിൽ നോക്കി ചിരിച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് :
"ആദി നോക്കിയെ ഇപ്പോ കരഞ്ഞ പോലെ തോന്നുവോ മോനെ എന്റെ മുഖം കണ്ടാൽ"
"പിന്നെ നല്ല അസ്സലായി കരഞ്ഞ് മെഴുകിയ പോലുണ്ട് മുഖം കണ്ടാൽ " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" എന്നെ വെറുതെ കരയിപ്പിച്ചതും പോരാ എന്നിട്ട് കളിയാക്കുന്നത് കണ്ടില്ലേ ദുഷ്ടൻ"
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ പിച്ചിയിട്ട് പറഞ്ഞു.
"എന്റെ തൊട്ടാവാടി പെണ്ണെ ഞാനെന്തേലും പറയുമ്പോഴെയ്ക്കും നീ മോന്തേം വീർപ്പിച്ച് കരയുന്നതെന്തി നാന്നാ എനിക്ക് മനസ്സിലാവാത്തെ" അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്താന്ന് അറിയില്ല നീ എന്തേലും എന്നോട്
💬 Comments
View all comments