0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 659

അവ രണ്ടിനേയും ഓവർടേക്ക് ചെയ്യാനായിട്ട് മൂന്ന് ട്രാക്ക് ഉള്ള ഹൈവേ റോഡിൽ അപ്പോൾ നടുവിലുള്ള ട്രാക്ക് മാത്രമേ ഒരു കാറിന് കഷ്ടിച്ച് കേറി പോകാനുള്ള സ്ഥലമുണ്ടായിരുന്നത്. കാറിന്റെ ഹോൺ നീട്ടി പിടിച്ച് അടിച്ചിട്ട് ഞാൻ ആ രണ്ട് ലോറികൾക്ക് ഇടയിലൂടെ ഫാസ്റ്റ് & ഫ്യൂരിയസ് സിനിമയിലെ കാർ വച്ചുള്ള ആക്ഷൻ രംഗങ്ങളെ ഓർമിപ്പിക്കുന്ന വിധം കാർ പായിച്ച് കേറ്റി. ഇത് കണ്ട് പേടിച്ചു നിലവിളിച്ച അനു സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ മുറക്കെ പിടിച്ച് കൊണ്ട്

" ആദി പതുക്കെ പോക് മോനെ എനിക്ക് പേടിയാകുന്നൂന്ന് വിറയാർന്ന സ്വരത്തിൽ പറഞ്ഞോണ്ടിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ ഞാനവള് പറയുന്നതൊന്നും കേൾക്കാൻ നിക്കാതെ കാറ് വച്ചുള്ള അഭ്യാസം തുടർന്നു.

രണ്ട് ലോറികൾക്ക് ഇടയിലൂടെ മറി കടന്ന് കാറ് മുന്നിലെത്തിയതോടെ ആ രണ്ട് ലോറിയുടെയും ഡ്രൈവർമാർ 'ആർക്ക് വായ ഗുളിക വാങ്ങാനാ ഞാൻ പായുന്നേന്നുള്ള' അർത്ഥത്തിൽ ലോറിയുടെ ഹോൺ നീട്ടി അടിച്ചു പിടിച്ചു. ഞാനതൊന്നും ഗൗനിക്കാതെ കാർ ഒരു 100-110 സ്പീഡിൽ ചവിട്ടി വിട്ടു. അനു എന്റെ റാഷ് ഡ്രൈവിംഗ് കണ്ട് പേടിച്ച് കൊണ്ട് കൈയ്യിലുള്ള കർച്ചീഫ് വച്ച് കണ്ണ് പൊത്തി ഇരിക്കുകയാണ്. കുറച്ച് നേരം എടുത്താണ് എന്റെ തലയിൽ ഇരച്ച് കയറിയ ദേഷ്യം ഒന്നടങ്ങിയത് അതോടെ കാറിന്റെ വേഗതയും ഞാൻ കുറച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അനു ഏങ്ങലടിച്ച് കരയുന്ന ശബദം കേട്ടതോടെ അവളോട് ഒന്നും വേണ്ടിയിരുന്നില്ലാന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്. പിരീഡ് ടൈമിൽ പെണ്ണുങ്ങൾക്ക് ദേഷ്യം കുറച്ച് കൂടുതലാണെന്ന കാര്യം എവിടെയോ വായിച്ചതായി എല്ലാം കഴിഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. അവളുടെ തേങ്ങൽ കേട്ടപ്പോൾ മുതൽ എന്റെ നെഞ്ച് പൊടിയുന്ന പോലൊരു വേദന. ഞാൻ കാറ് പതിയെ സൈഡാക്കിയിട്ട് അനുവിനെ തോണ്ടി വിളിച്ചിട്ട് സോറി പറഞ്ഞു പക്ഷേ പെണ്ണ് ' ഉം...ഹും' ..എന്നുള്ള പതിഞ്ഞ താളത്തിൽ ഏങ്ങലടിച്ച് കരഞ്ഞിട്ട് എന്റെ കൈ തട്ടി കളഞ്ഞു. പിന്നെ ഞാനൊന്നും നോക്കിയില്ല അനുവിനെ കെട്ടി പിടിച്ച് എന്റെ നെഞ്ചിലേയ്ക്ക് വലിച്ചടുപ്പിച്ചു. അതോടെ പെണ്ണ് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് കരച്ചിലായി "എടാ ഞാൻ

💬 Comments

View all comments