Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
അനു ഞാൻ ഒരു തമാശ പറഞ്ഞതിനാണോ നീ ഇങ്ങനെ പിണങ്ങി ഇരിക്കുന്നേ?
അതോടെ പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് ഇരുന്നിട്ട്:
"നീ എന്തിനാ ആദി അവള് കേൾക്കെ എന്നെ അങ്ങനെയൊക്കെ വിളിച്ചേ?"
"എന്ത് വിളിച്ചെന്ന്?" ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
"ദേ ആദി കിടന്ന് ഉരുളല്ലേ, നീ എന്തിനാ അഞ്ജു കേൾക്കേ എന്നെ 'പൊട്ടിക്കാളീന്ന്' വിളിച്ചേന്ന്?" പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.
"അതിനിപ്പോ എന്താ അനു? നമ്മുടെ അഞ്ജു അല്ലേ വേറെ ആരുമല്ലാലോ കേട്ടത്." അവളുടെ ദേഷ്യം കണ്ട് ടെമ്പർ കേറി തുടങ്ങിയ ഞാനും ശബ്ദമുയർത്തി തിരിച്ചു ചോദിച്ചു.
"അങ്ങനിപ്പോ അവള് കേൾക്കേ എന്നെ അങ്ങനെയൊന്നും വിളിക്കണ്ട നീ" ഞാൻ പറഞ്ഞതിന് അനു പൊട്ടിതെറിച്ച പോലെയാണ് മറുപടി പറഞ്ഞത്.
"അത് ശരി നീ അല്ലേ ഈ കളിയാക്കിയുള്ള സംസാരം തുടങ്ങിയെ?എന്നിട്ട് ഞാൻ ഒന്ന് കളിയായി പറഞ്ഞപ്പോഴെയ്ക്കും നിനക്ക് ഇത്ര കൊള്ളാൻ മാത്രം ഞാനൊന്നും പറഞ്ഞിട്ടില്ല" ഞാനും കലിയിളകി അനുവിനോട് പറഞ്ഞു.
"നീ മിണ്ടണ്ട എന്നോട്" പെണ്ണ് ദേഷ്യത്തിൽ പറഞ്ഞിട്ട് തല വെട്ടിച്ചു ഇരുപ്പായി.
"അതാ നല്ലത് കുറച്ച് നേരം എനിക്കൊരു മനസ്സമാധാനം കിട്ടൂലോ" ഞാനും ദേഷ്യത്തിൽ പറഞ്ഞു.
അനു ആയിട്ട് ഉണ്ടായ പിണക്കത്തിന്റെ ദേഷ്യം ഞാൻ പിന്നെ തീർത്തത് മൊത്തം കാറിന്റെ ആക്സിലേറ്ററിലാണ്. പുതിയ കാർ ആദ്യത്തെ സർവ്വീസിന് മുൻപ് 80 kmph മുകളിൽ ഓടിക്കരുതെന്ന് പറഞ്ഞതൊക്കെ ഞാനങ്ങ് മറന്നു. റോഡിൽ കൂടി പിന്നെ ഒരു കാർ റേസ് ആണ് ഞാൻ നടത്തിയത്. മുന്നിൽ പോകുന്ന വണ്ടികളെയൊക്കെ നിർത്താതെ ഹോണടിച്ച് ഓവർടേക്ക് ചെയ്ത് ഒരു ഓട്ടപാച്ചിലാണ് കാർ കൊണ്ട് നടത്തിയത്. കാറിന്റെ സ്പീഡ് കൂടിയതോടെ അനു അവളുടെ ഇടത് വശത്തുള്ള റൂഫ് ഹാൻഡിലിൽ മുറുക്കെ പിടിച്ച് ഇരുന്നിട്ട് എന്നെ പേടിയോടെ നോക്കി. പിണക്കം കാരണം കക്ഷിയ്ക്ക് എന്നോട് ഒന്നും പറയാനും പറ്റുന്നില്ല.
കുറച്ച് മുന്നിലെത്തിയപ്പോൾ കാറിന്റെ മുൻപിൽ റോഡ് നിറഞ്ഞ് ഇരുമ്പ് കേറ്റിയ ഒരു വലിയ ലോറി പോകുന്നുണ്ടായിരുന്നു ആ ലോറിയുടെ വലത് ഭാഗത്ത് കൂടിയുള്ള ട്രാക്കിൽ കൂടി ഒരു ടാങ്കർ ലോറിയും ഒരേ ദിശയിൽ പോകുന്നുണ്ട്. ഞാൻ
💬 Comments
View all comments