0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 1.9K

മുറിയിൽ കുഷ്യൻ ടൈപ് സോഫ സെറ്റിയൊക്കെ കൊണ്ട് വന്നിട്ടിട്ടുണ്ട്. വീടിന്റെ അകമാകെ വെള്ള നിറത്തിലുള്ള പെയിന്റ് തന്നെയാണ് അടിച്ചിരിക്കുന്നത്. അനു സ്വീകരണ മുറിയിലെ ഫാൾസ് സീലിംഗിൽ തെളിഞ്ഞിരുക്കുന്ന ലൈറ്റിന്റെ ഭംഗി നോക്കി വാ തുറന്ന് പിടിച്ച് നിൽപ്പുണ്ട്.

"അനൂസെ ആ വായ ഒന്ന് അടച്ച് പിടി വല്ല ഈച്ചയും കേറി പോകും അതേൽ" ഞാൻ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണ് വായ അടച്ചിട്ട് ഒരു ചമ്മിയ ചിരി ചിരിച്ച് എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നു.
സ്വീകരണ മുറിയിൽ നിന്ന് നടന്നെത്തിയത് ഡൈനിംഗ് ഏരിയയിലാണ് നല്ല വിശാലമായി തന്നെയാണ് അതും. അവിടെ കറുത്ത നിറത്തിലുള്ള ഡൈനിംഗ് ടേബിളും കസേരകളും കിടപ്പുണ്ടായിരുന്നു.
ഹാളിനോട് ചേർന്ന് തന്നെയാണ് മൂന്ന് ബെഡ് റൂമും ഞാനും അനുവും ആദ്യം കണ്ട ബെഡ് റൂമിലേയ്ക്ക് പോയി അവിടെ മരത്തിന്റെ കൊത്തു പണികളോട് കൂടിയ നല്ലൊരു ഡബിൾ കോട്ട് (കട്ടിൽ) കിടപ്പുണ്ട്.

" ഹോ ഭാഗ്യം കട്ടിൽ വാങ്ങാതെ ഒത്തിട്ടുണ്ട് അല്ലെ മോനൂസെ" പെണ്ണ് എന്റെ ഇടത്തെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു.

" ഇനി ബെഡ് വാങ്ങണല്ലോ അനൂസെ ... നമ്മുക്ക് നിന്റെ ഈ വയ്യായ്ക തീരുമ്പോ ബെഡിൽ കുത്തി മറിയണ്ടേ?" ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്ത് കൊണ്ടാണത് പറഞ്ഞത്.

" ഒന്ന് പതിയെ പറ നാണമില്ലാത്ത ജന്തു ആ സന്തോഷേട്ടൻ ഇതെങ്ങാൻ കേട്ടിരുന്നെങ്കിലോ?" പെണ്ണ് എന്റെ കൈയ്യിൽ നിന്ന് പിടി വിടുവിച്ചു നീങ്ങി നിന്നിട്ട് വിളറിയ മുഖത്തോടെ പറഞ്ഞു.

"ഓ

💬 Comments

View all comments