0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 1.9K

പിന്നെ പുള്ളി ഇതൊന്നും കേൾക്കത്തൊന്നൂല" ഞാൻ പെണ്ണ് പറഞ്ഞതിനെ തള്ളി പറഞ്ഞു.

ബാക്കിയുള്ള രണ്ട് ബെഡ് റൂമും ഞങ്ങൾ ഒരുമിച്ച് പോയി കണ്ടു. അവിടെയെല്ലാം കട്ടിൽ കൊണ്ടു വന്നിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് അടുക്കള കാണാനാണ്. അവിടെ മോഡേൺ ടൈപ്പിലുള്ള ഇലക്ട്രിക് ചിമ്മിനിയും കാസ്റ്റൺ അടപ്പുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. അനുവിന് അടുക്കള കണ്ടതോടെ കൂടുതൽ സന്തോഷമായി.
"ദേ മോനു ഇലക്ട്രിക് ചിമ്മിനിയൊക്കെ വച്ച് നല്ല സ്റ്റൈൽ ആണല്ലോ നമ്മുടെ അടുക്കള" പെണ്ണ് അടുക്കളയുടെ തിണ്ണയിലേയ്ക്ക് വലിഞ്ഞ് കേറി ഇരുന്ന് കൊണ്ട് പറഞ്ഞു.

"അതേ അനൂസെ ഈ അടുക്കളാന്ന് പറയണ സ്ഥലം കിടന്നുറങ്ങാനുള്ളതല്ലാന്ന് അറിയാലോ .നിനക്ക് എന്തേലും വച്ചുണ്ടാക്കാനറിയോന്ന്?"
തിണ്ണയിലിരിക്കുന്ന പെണ്ണിന്റെ തുടയിൽ മുട്ട് കൈ എടുത്ത് വച്ച് ഞാൻ ചോദിച്ചു.

"ഹ..ഹ..ഹ വല്യ തമാശയാട്ടോ നീ പറഞ്ഞെ ഞാൻ കരുതി അടുക്കള ടീവി കാണാനുള്ള സ്ഥലമാണെന്ന്"
ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അനു അവളുടെ തുടയിൽ വച്ച എന്റെ കൈ എടുത്ത് മാറ്റി കൊണ്ട് മുഖം വീർപ്പിച്ച് ഇരുപ്പായി.

"ഈശ്വരാ ജീവിത കാലം മൊത്തം ഹോട്ടലീന്ന് വാങ്ങി കഴിക്കേണ്ടി വരുമെന്ന് തോന്നണുണ്ട് ഇവൾക്കൊന്നും അറിയാമേലാന്നാ ഇവളുടെ ഇരുപ്പ് കണ്ടിട്ട് എനിക്ക് തോന്നണേ" ഞാൻ അൽപ്പം ശബ്ദം താഴ്ത്തി അനു കേൾക്കാൻ പാകത്തിൽ ഒരു ആത്മഗതം പോലെ പറഞ്ഞു.

"ദേ മോനുസെ നീ നിന്റെ ആ പഴയ ചൊറിയണ വർത്തമാനം പിന്നേം പറഞ്ഞ് തുടങ്ങീട്ടുണ്ടല്ലോ ഇന്ന് രാവിലെ തൊട്ട് അത് മര്യാദയ്ക്ക് നിറുത്തണതാ നിനക്ക് നല്ലത്"

" എന്റെ അനു എന്തായാലും നീ അന്നൊക്കെ പറഞ്ഞതിന്റെ അത്രയൊന്നും ഞാൻ ഇപ്പോ ഏതായാലും

💬 Comments

View all comments