Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
കാണുന്നില്ല. ഞാൻ ബാത്ത്റൂമിൽ പോയി ഒന്ന് ഫ്രഷായിട്ട് വന്ന് ഇട്ടിരുന്ന ഡ്രസ്സ് മാറ്റി വേറൊരു പാന്റും ഷർട്ടും എടുത്തിട്ടു. ഞാൻ റൂമിലെ മരത്തിന്റെ കബോർഡിൽ കൊടുത്തിട്ടുള്ള കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ പെണ്ണ് എന്റെ പിറകിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു.
" ആ ... മോനൂസ് വേഗം റെഡിയായല്ലോ ഇന്ന്"
" ഓ പിന്നെ ഒരു ദിവസം നേരത്തെ ഒരുങ്ങി നിന്നതിനാണോ നീ ഇങ്ങനെ ആളാകുന്നെ?"
പെണ്ണിനെ കളിയാക്കാനായിട്ട് ഞാൻ പറഞ്ഞു.
"നിങ്ങള് ആണ്ണുങ്ങളെ പോലാണോ, ഞങ്ങള് പെണ്ണുങ്ങള്ക്കെ ഒരുങ്ങാനൊക്കെ കുറച്ച് സമയം വേണം"
മുടി ഈരി കൊണ്ടിരുന്ന എന്റെ അടുത്തേയ്ക്ക് വന്നിട്ട് മടക്കി വച്ച ഇടം കൈ കൊണ്ട് എന്നെ പതിയെ തള്ളി നീക്കിയിട്ട് കണ്ണാടിയിൽ നോക്കി കൊണ്ടാണവളത് പറഞ്ഞത്.
കണ്ണാടിയിൽ നോക്കി നിന്ന് അവളിട്ടിരുന്ന വെളളയിൽ ഡിസൈനുകളുള്ള ചുരിദാറിന്റെയും മുടി ഈരി ഒതുക്കിയതിന്റെ ഭംഗിയും കണ്ട് മതി മറന്ന് നിന്നിരുന്ന പെണ്ണിന്റെ കൈയ്യിൽ ഞാൻ ഒരു നുള്ള് കൊടുത്തു. അതോടെ ദേഷ്യം വന്ന പെണ്ണ് "ഉഫ്ഫ് ... എന്റെ തൊലി പറിഞ്ഞു പോയി ... നിനക്കെന്തിന്റെ കേടാ ആദി? നീ വെറുതെ പിച്ചിയതെന്തിനാ" പെണ്ണ് ഞാൻ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് പറഞ്ഞു.
"നിനക്ക് വേദനയെടുത്തല്ലേ ഞാൻ കരുതി നല്ല സുഖമായിരിക്കുമെന്ന്. നീ എന്നെ ഇടയ്ക്ക് പിച്ചുമ്പോഴും എനിയ്ക്ക് ഇങ്ങനെ തന്നെയാട്ടോ വേദനയെടുക്കാറ്"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പിച്ചിയതിന്റെ പേര് പറഞ്ഞ് പെണ്ണ് കണ്ണാടിയിൽ നോക്കി മൂഖം വീർപ്പിച്ച് നിൽപ്പായി. ഈ കോലത്തിൽ അവളെ പുറത്ത് കൊണ്ടു പോയാൽ ശരിയാകില്ലാന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പെണ്ണിനെ പിറകിൽ ചെന്ന് വട്ടം കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ പെണ്ണിന്റ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വന്നത് ഞാൻ കണ്ണാടിയിൽ കണ്ടു.
"ഇപ്പോ എന്റെ സുന്ദരി കുട്ടിയുടെ പിണക്കമൊക്കെ മാറിയോ?" ഞാൻ പെണ്ണിനെ ഒന്നമർത്തി കൊണ്ട് ചോദിച്ചു.
" അതിന് ഞാൻ പിണങ്ങിയൊന്നൂലാലോ മോനു"
"ഉം ...പിന്നെ ഞാൻ കണ്ടാണല്ലോ അനൂസ് മുഖം വീർപ്പിച്ച് നിന്നത്
അത് കണ്ടിട്ടല്ലേ ഞാൻ അടുത്തേയ്ക്ക് വന്നത്"
"
💬 Comments
View all comments