Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
എനിയ്ക്കിപ്പോ നീ മാത്രല്ലേ മോനു ഉള്ളത് നീ എന്തേലും കടുപ്പിച്ച് പറയുമ്പോൾ എനിയ്ക്കെന്താന്നറീല പെട്ടെന്ന് സങ്കടം വരുണു"
പെണ്ണ് സ്വരം ഇടറി കൊണ്ട് പറഞ്ഞു.
"എന്റെ അനൂസ്സേ നീ ഇങ്ങനെ തൊട്ട വാടി ആവണത് എനിക്കിഷ്ടല്ലാ ട്ടോ എനിക്കാ പഴയ ബോൾഡ് ആയിട്ടുള്ള അനുവിനെയാ ഇഷ്ടം.
പെണ്ണതിന് മറുപടിയായി നല്ലൊരു പുഞ്ചിരി തന്നു.
"വാ നമ്മുക്കിറങ്ങാം ഇപ്പോ തന്നെ വൈകി" ഞാൻ കെട്ടിപിടിച്ച് നിന്നിരുന്ന അനുവിനെ വിട്ട് മാറി കൊണ്ട് പറഞ്ഞു.
ഞാനാദ്യം പോയി കാറിൽ കേറി ഇരുന്നു. അനു വേഗത്തിൽ വീട് പൂട്ടി വന്ന് കാറിൽ കേറി. ആദ്യം ബീച്ചിൽ തന്നെ പോകാമെന്ന് അവൾ പറഞ്ഞതോണ്ട് വണ്ടി അങ്ങോട്ട് തന്നെ വിട്ടു. വൈകുന്നേരമായതോണ്ട് റോഡിലൊക്കെ വാഹനങ്ങളുടെ നല്ല തിരക്ക് ഒരു ഇരുപത് മിനിറ്റിനകം ഞങ്ങൾ ബീച്ചിലെത്തി.
ബീച്ചിൽ അനുവിന്റെ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു. ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.
ആൾക്കാരുടെ തറപ്പിച്ചുള്ള നോട്ടം കണ്ട് ചൂളിയ അനു എന്നോട് കൂടുതൽ ചേർന്ന് നടന്നു.
" ഇവരെന്താ മനുഷ്യരേ കണ്ടിട്ടില്ലേ എന്തിനാ ഇങ്ങനെ തറപ്പിച്ച് നോക്കുന്നെ"
പെണ്ണ് എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു.
"അനൂസേ, അങ്ങോട്ട് നോക്ക്യേ ആൺ പിള്ളേരൊക്കെ നിന്നെയാ നോക്കുന്നെ"
പെണ്ണിന്റെ മുഖം പിടിച്ച് വലത്ത് വശത്തേയ്ക്ക് തിരിച്ചിട്ട് ഞാൻ പറഞ്ഞു.
" എന്നെ മാത്രമൊന്നുമല്ല നോക്കുന്നെ ദേ ആ ഗ്യാങ് ആയിട്ട് വന്നിരിക്കണ പെൺ പിള്ളേര് മോനൂസിനെയാ നോക്കുന്നെ, ഇപ്പോ അങ്ങോട്ട് തിരിയല്ലേ പതിയെ ഇടം കണ്ണിട്ട് ഒന്ന് നോക്ക് അപ്പോ കാണാം അവര് നോക്കുന്നത് "
ഞാൻ പെണ്ണ് പറഞ്ഞത് ശരിയാണോന്ന് അറിയാൻ പോക്കറ്റിൽ നിന്ന് എന്റെ സൺ ഗ്ലാസ് എടുത്ത് വച്ചിട്ട് അവിടെ കൂടി നിൽക്കുന്ന പെണ്ണുങ്ങളുടെ ഗ്യാങിനെ ഒന്ന് പാളി നോക്കി. ശരിയാണ് അവര് എന്നെ തന്നെയാ നോക്കുന്നെ. 'അവരെന്തൊക്കെയോ കമന്റും പറയുന്നുണ്ട്. എന്താണോ എന്തോ?'
" മോനൂസിന് ഗ്ലാമറുള്ളതോണ്ടാ പെണ്ണുങ്ങള് നോക്കുന്നത്"
"എന്നിട്ട് ഞാൻ കണ്ടിട്ടില്ലാലോ എന്നെ അങ്ങനെ പെണ്ണുങ്ങള് നോക്കുന്നത്"
"അതേ നിങ്ങള് ആൺപിള്ളേര് വായി നോക്കുന്നത് പോലെ ഞങ്ങള് പെണ്ണുങ്ങള് നിങ്ങളെ നോക്കൂല.
💬 Comments
View all comments