Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
സോഫ്റ്റായെ നോക്കൂ"
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ഇരുട്ടുന്നത് വരെ അവളുടെ കൈ പിടിച്ച് ബീച്ചിൽ നടന്നും സെൽഫികൾ എടുത്തും ആ സായാഹ്നം ഞങ്ങൾ ആഘോഷിച്ചു.
ബീച്ചിൽ നിന്ന് തിരിച്ച ഞങ്ങൾ അടുക്കളയിലേയ്ക്ക് വേണ്ട അത്യാവശ്യം പാത്രങ്ങളും സാധനങ്ങളും വാങ്ങി. രാത്രിയിലത്തെ ഭക്ഷണം 'റഹ്മത്ത് ഹോട്ടലിൽ' കയറി നല്ല അടിപൊളി ബീഫ് ബിരിയാണിയും കഴിച്ച് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു.
ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ ഞങ്ങളെ കൂടാതെ വേറെ താമസക്കാരായിട്ട് ഇപ്പോ ഉള്ളത് മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്ന നസീമിക്കയും ഫാമിലിയും ആണുള്ളത്. പുതിയ വില്ലയിൽ താമസക്കാര് വന്നതറിഞ്ഞ് പുള്ളിയും ഭാര്യയും കൂടി ഞങ്ങളെ പരിചയപ്പെടാൻ വന്നിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് ഞങ്ങൾ ആ ഫാമിലിയുമായി നല്ല കമ്പനിയായി.
നസീമിക്ക ചാർട്ടേഡ് അക്കൗണ്ടന്റാണ്. പുള്ളി സ്വന്തമായി നടത്തുന്ന ഒരു സ്ഥാപനം ടൗണിൽ ഉണ്ട്. രണ്ട് വയസ്സുള്ള ആൺകുട്ടിയാണ് അവർക്കുള്ളത്.
പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ബോർ അടിക്കുന്നെന്ന് അനു പറഞ്ഞത് കൊണ്ട് ഞാൻ അവളെയും കൂട്ടി കാലിക്കറ്റിലെ പല സ്ഥലങ്ങളും കാണാനായി പോയി. ഗാന്ധി പാർക്ക്, കടലുണ്ടി പക്ഷി സങ്കേതം, സരോവരം ബയോ പാർക്ക്, പഴശ്ശി രാജ മ്യൂസിയം, ആർട് ഗാലറി ഇവിടെങ്ങളിലെക്കൊക്കെ ഓരോ ദിവസങ്ങളിലായി യാത്ര പോയി.
പുതിയ വീട്ടിൽ താമസമാക്കിയിട്ട് 5 ദിവസങ്ങൾ പെട്ടെന്നാണ് കഴിഞ്ഞത്. വീടിന്റെ രജിസ്ടേഷനും പിന്നെ ചെറിയ രീതിയിൽ പാല് കാച്ചൽ ചടങ്ങും നടത്താമെന്ന് അച്ഛൻ വിളിച്ച് പറഞ്ഞത് രാവിലെയാണ്. അത് അനൂനോട് പറയാനായി പെണ്ണിനെ ഉറക്കെ വിളിച്ചു. " അനൂസെ
ഒന്നിങ്ങ് വന്നെ"
" മോനൂസെ ഞാനിവിടെ പണിയിലാ ഉച്ചയ്ക്കുള്ള ചോറ് വയ്ക്കാ , ഇങ്ങോട്ടൊന്ന് വാ ചക്കരെ എനിക്കിവിടെ ഒറ്റയ്ക്ക് നിന്ന് ബോർ അടിക്ക്യാ"
പെണ്ണ് അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
ഞാൻ വേഗം അടുക്കളയിലേയ്ക്ക് ചെന്നു. പെണ്ണവിടെ ഒരു റോസ് കളർ നൈറ്റിയുംമിട്ട് പണി എടുത്ത് ആകെ വിയർത്തൊലിച്ചു നിൽപ്പുണ്ട്.
ഞാൻ അടുക്കളയിലെ ഗ്രാനൈറ്റിട്ട തിണ്ണയിലേയ്ക്ക് കേറി ഇരുന്നു.
ചോറിന് കറിയായിട്ട് സാമ്പാറാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. പെണ്ണ് മുരിങ്ങക്കാ എടുത്ത് മുറിച്ച് കഷ്ണങ്ങളാക്കുന്നുണ്ട്. മുറിക്കാൻ ബാക്കി
💬 Comments
View all comments