0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 2K

അറിയാവുന്നത് കൊണ്ട് ഞാൻ പെണ്ണിനെ പിറകിൽ ചെന്ന് വട്ടം കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ പെണ്ണിന്റ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വന്നത് ഞാൻ കണ്ണാടിയിൽ കണ്ടു.

"ഇപ്പോ എന്റെ സുന്ദരി കുട്ടിയുടെ പിണക്കമൊക്കെ മാറിയോ?" ഞാൻ പെണ്ണിനെ ഒന്നമർത്തി കൊണ്ട് ചോദിച്ചു.

" അതിന് ഞാൻ പിണങ്ങിയൊന്നൂലാലോ മോനു"

"ഉം ...പിന്നെ ഞാൻ കണ്ടാണല്ലോ അനൂസ് മുഖം വീർപ്പിച്ച് നിന്നത്
അത് കണ്ടിട്ടല്ലേ ഞാൻ അടുത്തേയ്ക്ക് വന്നത്"

" എനിയ്ക്കിപ്പോ നീ മാത്രല്ലേ മോനു ഉള്ളത് നീ എന്തേലും കടുപ്പിച്ച് പറയുമ്പോൾ എനിയ്ക്കെന്താന്നറീല പെട്ടെന്ന് സങ്കടം വരുണു"
പെണ്ണ് സ്വരം ഇടറി കൊണ്ട് പറഞ്ഞു.

"എന്റെ അനൂസ്സേ നീ ഇങ്ങനെ തൊട്ട വാടി ആവണത് എനിക്കിഷ്ടല്ലാ ട്ടോ എനിക്കാ പഴയ ബോൾഡ് ആയിട്ടുള്ള അനുവിനെയാ ഇഷ്ടം.

പെണ്ണതിന് മറുപടിയായി നല്ലൊരു പുഞ്ചിരി തന്നു.

"വാ നമ്മുക്കിറങ്ങാം ഇപ്പോ തന്നെ വൈകി" ഞാൻ കെട്ടിപിടിച്ച് നിന്നിരുന്ന അനുവിനെ വിട്ട് മാറി കൊണ്ട് പറഞ്ഞു.

ഞാനാദ്യം പോയി കാറിൽ കേറി ഇരുന്നു. അനു വേഗത്തിൽ വീട് പൂട്ടി വന്ന് കാറിൽ കേറി. ആദ്യം ബീച്ചിൽ തന്നെ പോകാമെന്ന് അവൾ പറഞ്ഞതോണ്ട് വണ്ടി അങ്ങോട്ട് തന്നെ വിട്ടു. വൈകുന്നേരമായതോണ്ട് റോഡിലൊക്കെ വാഹനങ്ങളുടെ നല്ല തിരക്ക് ഒരു ഇരുപത് മിനിറ്റിനകം ഞങ്ങൾ ബീച്ചിലെത്തി.
ബീച്ചിൽ അനുവിന്റെ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു. ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.
ആൾക്കാരുടെ തറപ്പിച്ചുള്ള നോട്ടം കണ്ട് ചൂളിയ അനു എന്നോട് കൂടുതൽ ചേർന്ന് നടന്നു.

" ഇവരെന്താ മനുഷ്യരേ കണ്ടിട്ടില്ലേ എന്തിനാ ഇങ്ങനെ

💬 Comments

View all comments