Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
തറപ്പിച്ച് നോക്കുന്നെ"
പെണ്ണ് എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു.
"അനൂസേ, അങ്ങോട്ട് നോക്ക്യേ ആൺ പിള്ളേരൊക്കെ നിന്നെയാ നോക്കുന്നെ"
പെണ്ണിന്റെ മുഖം പിടിച്ച് വലത്ത് വശത്തേയ്ക്ക് തിരിച്ചിട്ട് ഞാൻ പറഞ്ഞു.
" എന്നെ മാത്രമൊന്നുമല്ല നോക്കുന്നെ ദേ ആ ഗ്യാങ് ആയിട്ട് വന്നിരിക്കണ പെൺ പിള്ളേര് മോനൂസിനെയാ നോക്കുന്നെ, ഇപ്പോ അങ്ങോട്ട് തിരിയല്ലേ പതിയെ ഇടം കണ്ണിട്ട് ഒന്ന് നോക്ക് അപ്പോ കാണാം അവര് നോക്കുന്നത് "
ഞാൻ പെണ്ണ് പറഞ്ഞത് ശരിയാണോന്ന് അറിയാൻ പോക്കറ്റിൽ നിന്ന് എന്റെ സൺ ഗ്ലാസ് എടുത്ത് വച്ചിട്ട് അവിടെ കൂടി നിൽക്കുന്ന പെണ്ണുങ്ങളുടെ ഗ്യാങിനെ ഒന്ന് പാളി നോക്കി. ശരിയാണ് അവര് എന്നെ തന്നെയാ നോക്കുന്നെ. 'അവരെന്തൊക്കെയോ കമന്റും പറയുന്നുണ്ട്. എന്താണോ എന്തോ?'
" മോനൂസിന് ഗ്ലാമറുള്ളതോണ്ടാ പെണ്ണുങ്ങള് നോക്കുന്നത്"
"എന്നിട്ട് ഞാൻ കണ്ടിട്ടില്ലാലോ എന്നെ അങ്ങനെ പെണ്ണുങ്ങള് നോക്കുന്നത്"
"അതേ നിങ്ങള് ആൺപിള്ളേര് വായി നോക്കുന്നത് പോലെ ഞങ്ങള് പെണ്ണുങ്ങള് നിങ്ങളെ നോക്കൂല. സോഫ്റ്റായെ നോക്കൂ"
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ഇരുട്ടുന്നത് വരെ അവളുടെ കൈ പിടിച്ച് ബീച്ചിൽ നടന്നും സെൽഫികൾ എടുത്തും ആ സായാഹ്നം ഞങ്ങൾ ആഘോഷിച്ചു.
ബീച്ചിൽ നിന്ന് തിരിച്ച ഞങ്ങൾ അടുക്കളയിലേയ്ക്ക് വേണ്ട അത്യാവശ്യം പാത്രങ്ങളും സാധനങ്ങളും വാങ്ങി. രാത്രിയിലത്തെ ഭക്ഷണം 'റഹ്മത്ത് ഹോട്ടലിൽ' കയറി നല്ല അടിപൊളി ബീഫ് ബിരിയാണിയും കഴിച്ച് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു.
ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ ഞങ്ങളെ കൂടാതെ വേറെ താമസക്കാരായിട്ട് ഇപ്പോ ഉള്ളത് മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്ന നസീമിക്കയും ഫാമിലിയും ആണുള്ളത്. പുതിയ
💬 Comments
View all comments