0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 683

പറഞ്ഞതിനായോ കുറ്റം?

ഞാൻ: എന്റെ അമൃതു നീ ഒരുമാതിരി ചങ്കി കൊള്ളണ വർത്താനം പറയല്ലേ ട്ടാ ... അളിയാ, വിളിക്കാത്തത് എന്റെ കുറ്റമാ സമ്മതിച്ചു അതിനു നീ എന്താന്ന് വച്ചാ രണ്ടീസം കഴിയുമ്പോ ഇങ്ങോട്ട് വരുമ്പോ തന്നോ ഞാൻ അത് കൊണ്ടോളാം..

അമൃത് : ഞാൻ വരണ കാര്യം നീ എങ്ങനെ അറിഞ്ഞു?

ഞാൻ: അച്ഛൻ പറഞ്ഞ് ഇന്ന് രാവിലെ വിളിച്ചപ്പോ.

അമൃത്: ശ്ശേ.. ഒരു സസ്പെൻസ് തരാന്ന് വിചാരിച്ചതാ നിന്റെ അച്ഛനത് പൊളിച്ച് കൈയ്യീ തന്നല്ലോ മാൻ.

ഞാൻ: നിയാസും വരണുണ്ടന്ന് പറഞ്ഞല്ലോ അച്ഛൻ? ഇന്ന് വൈകീട്ട് നിങ്ങളെ രണ്ടാളെയും വിളിക്കണോന്ന് വിചാരിച്ച് ഇരിക്കായിരുന്നു അപ്പോഴാ നീ വിളിച്ചേ

അമൃത്: ആ ഞങ്ങള് രണ്ടാളും കൂടി വരണുണ്ട്. നിന്റെ പുതിയ വീട് കാണേം ചെയ്യാലോ. ഇന്നലെ നിന്റെ വീട്ടിൽ ഞാനും നിയാസും പോയിരുന്നു അപ്പോ അച്‌ഛനും അമ്മേം പറഞ്ഞ് കൂടെ വരാൻ.

ഞാൻ: നിങ്ങള് രണ്ടാളും വാ മച്ചാ നമ്മുക്കിവിടെ അടിച്ച് പൊളിക്കാന്നേ…

അമൃത്: നീ നിയാസിനെ ഒന്ന് വിളിച്ചേക്ക് വരാൻ പറഞ്ഞ്.
പിന്നെ അനു ചേച്ചി എന്ത് പറയുണു?

ഞാൻ: ആ അവന് വിളിച്ച് പറയണം അല്ലേൽ നീ പറഞ്ഞ തെറീടെ ബാക്കി അവനെന്നെ വിളിക്കും വരുമ്പോൾ,
ഡാ കൂട്ടുകാരന്റെ ഭാര്യനെ പേര് വിളിച്ചാ മതിയെടാ ചേച്ചീന്നൊന്നും വിളിക്കണ്ടാ ട്ടാ.

അമൃത്: ഓ ഞങ്ങള് വയസ്സിനു മൂത്ത പെണ്ണുങ്ങളെയൊക്കെ ചേച്ചീന്നാ വിളിക്കണെ.. ( അവൻ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.)

ഞാൻ: എന്നാൽ എന്തേലും വിളിക്ക് നീ. ആ സംഗീത് പിന്നെ ഷോ കാണിച്ച് വന്നോ നീങ്ങടെ അടുത്ത്?

അമൃത് : അപ്പോ നീ സംഭവൊന്നും അറിഞ്ഞില്ലാ ലെ അവൻ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിലാ ഇപ്പോ കിടപ്പ്.

ഞാൻ: ഏ … അവനെന്താ പറ്റിയെ
ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു )

അമൃത് : ബൈക്ക് ആക്സിഡന്റായിരുന്നു. രണ്ട് കൈയും കാലും ഒടിഞ്ഞിട്ടുണ്ട് ഇനി എണീച്ച് നടക്കാൻ കുറേ സമയം പിടിക്കും മോനെ
ഹ… ഹ.. ഹ
അവൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

💬 Comments

View all comments