0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 685

വേറെ പെണ്ണുങ്ങടെ കാര്യോ ന്നും എനിക്കറിയില്ല. എന്റെ അനു ശരിക്കും മാറിയിട്ട്ണ്ട്.

അമൃത്: എന്തായാലും നീ ഭാഗ്യവാനാ. ഡാ അതിനെ പൊന്നു പോലെ നോക്കണേ, കരിയിപ്പിക്കല്ലേ ട്ടാ .

ഞാൻ: ഇല്ല മാൻ
അവളുടെ കണ്ണ് നിറഞ്ഞ് കണ്ടാൽ എനിക്കത് താങ്ങാൻ പറ്റൂല.
സോ… ഞാൻ തന്നെ അങ്ട് തോറ്റു കൊടുക്കും എന്തേലും പ്രശ്നം ഉണ്ടാകുമ്പോ.
അതൊക്കെ പോട്ടെ എന്തായി സൗമ്യേടെ കാര്യം?

അമ്യത്: ഞാനായിട്ട് ഇപ്പോ നല്ല കമ്പനിയാ. ഒരൂസം ഔട്ടിംഗിനാ പോരാന്ന് സമ്മതിച്ചിട്ട്ണ്ട്.

ഞാൻ: ഈശ്വരാ അവിടേം വരേം എത്തിയോ?
നീ എന്നേക്കാൾ ഫാസ്റ്റാണല്ലോ മോനെ ഈ കാര്യത്തിൽ .
എന്ത് ഹെൽപ് വേണേലും ചോദിച്ചോ ഈ കാര്യത്തിൽ എന്റെ ഫുൾ സപ്പോർട്ട്.

അമ്യത്: ഉം ഏറെ കുറെ അവള് ട്രാക്കിലായിട്ടുണ്ട്. ഞാൻ പറയാം സമയാവട്ടെ.
ഡാ ആദി വരുമ്പോ നിനക്കൊരു സർപ്രൈസും കൊണ്ടാ ഞങ്ങള് വരുന്നെ .

ഞാൻ: സർപ്രൈസോ അതെന്താ മാൻ പറ .

അമൃത്: അതൊക്കെയുണ്ട് അതെന്താന്ന്‌ നീ വരുമ്പോ കണ്ടാൽ മതി.
മച്ചാനെ എന്നാ ഞാൻ ഫോൺ വെക്കട്ടെ 2 ദിവസം കഴിഞ്ഞ് കാണാലോ. പിന്നെ നിയാസിനെ വിളിക്കണ കാര്യം മറക്കണ്ട.

ഞാൻ: ഓക്കെ മുത്തെ രണ്ടൂസം കഴിഞ്ഞ് കാണാം. നിയാസിനെ ഞാൻ വിളിച്ചോളാം
എന്നാ ഞാൻ ഫോൺ വെക്കാണേ ബൈ…..

അമൃതുമായിട്ടുള്ള ഫോണിലൂടെയുള്ള സംസാരം കഴിഞ്ഞപ്പോൾ ഞാൻ അനുവിനെ നോക്കി ബെഡ് റൂമിലേയ്ക്ക് ചെന്നു പക്ഷേ പെണ്ണവിടെ ഉണ്ടായിരുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടപ്പോൾ ഞാൻ അങ്ങോട്ടെ യ്ക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ പെണ്ണ് ക്യാബേജ് അരിഞ്ഞ് കൊണ്ട് നിൽക്കുന്നുണ്ട്. നേരത്തെ ഇട്ടിരുന്ന റോസ് കളർ നൈറ്റി മാറ്റി ഒരു പച്ച കളർ ചുരിദാർ ടോപ്പും നീല കളർ ലോംഗ് സ്കർട്ടും ഇട്ടാണ് പെണ്ണിന്റ നിൽപ്പ്.
എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു:

"ആരുമായിട്ടാ മോനൂ ഫോണിൽ ഇത്രേം നേരം സംസാരിച്ചെ ?"

" അമൃതാണ് വിളിച്ചെ... ഇത്രേം ദിവസായിട്ടും അവനെ വിളിച്ചില്ലാന്ന് പറഞ്ഞെന്നെ തെറി പറഞ്ഞു കൊന്നു"

"എന്നിട്ട് അവനെന്താ പറഞ്ഞെ ?"

"അച്ഛനും

💬 Comments

View all comments