0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 689

ഹാൻസം ആയിട്ടുണ്ടല്ലോ ഈ ഡ്രസ്സിൽ"

" ആണോ? …. ഈ ഫ്രോക്ക് അന്ന് നമ്മൾ തൃശൂര്ന്ന് വാങ്ങീതല്ലേ?
ഇത് അനൂസിന് നന്നായി ചേരണ് ണ്ട് "

"ഈ ഫ്രോക്ക് അന്ന് മോനൂസാ സെലക്ട് ചെയ്തത് അപ്പോ മോശമാകാൻ വഴിയില്ലാല്ലോ"
പെണ്ണ് കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

" അനു വേഗം വന്നെടാ സമയം പോകുന്നു"
ഞാൻ മൊബൈൽ ഡിസ്പ്ലേയിലെ സമയം നോക്കി കൊണ്ട് പറഞ്ഞു.

" മോനൂസെ ഒരഞ്ച് മിനിറ്റ് ഇതിപ്പോ കഴിയും"
പെണ്ണ് ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇടുന്നതിനിടെയാണത് പറഞ്ഞത്.

ലിപ്സ്റ്റിക്ക് ഇട്ട് കഴിഞ്ഞ് പെണ്ണ് ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യം ഒന്ന് വിലയിരുത്തിയിട്ട് എന്നോട്:

"മോനു ഞാൻ റെഡി ഇനി പോകാട്ടോ"

അവള് അത് പറഞ്ഞിട്ട് പതിയെ നടന്നു റൂമിലെ ഡോറിന്റെ അടുത്തെത്തിയപ്പോഴാണ് ഫ്രോക്കിന്റെ പിറകിലുള്ള വള്ളി കെട്ടിയിടാത്തത് കാരണം പെണ്ണ് അത് ആട്ടി നടക്കുന്നത് കണ്ടത്.
ഞാനവളെ ഉറക്കെ വിളിച്ചു.
"അനൂസെ ഒന്നിങ്ങ് വന്നേ"
ഞാനുറക്കെ വിളിച്ചതെന്തിനാണെന്നറിയാതെ പെണ്ണോടി കട്ടിലിലിരിക്കുന്ന എന്റെ മുൻപിൽ വന്ന് നിന്നിട്ട്:
"എന്തിനാ മോനു വിളിച്ചെ?"

"നീ ഒന്ന് തിരിഞ്ഞ് നിന്നെ "
ഞാൻ പെണ്ണിന്റെ ഇടുപ്പിൽ പിടിച്ചിട്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് മനസ്സിലാകാതെ
പെണ്ണ് എന്നെ സംശയത്തോടെ നോക്കിയിട്ട് തിരിഞ്ഞു നിന്നു.
ഞാനവളുടെ ഫ്രോക്കിന്റെ രണ്ടു സൈഡിലായി അഴിഞ്ഞു കിടക്കുന്ന വള്ളി പിടിച്ചു ഒന്ന് വലിച്ചതോടെ
പെണ്ണ്
" എന്താ ആദി ഈ കാണിക്കണേന്ന്" പറഞ്ഞു തിരിഞ്ഞപ്പോഴെ ഫ്രോക്കിന്റെ വള്ളി കെട്ടാത്തത് പെണ്ണ് കണ്ടുള്ളൂ.
അതോടെ അവളൊരു ചമ്മിയ ചിരിയും ചിരിച്ചിട്ട് എന്നോട്:
"മോനൂസെ വള്ളിയുടെ കാര്യം മറന്ന് പോയെന്നെ ഒന്ന് കെട്ടി തരാവോ പ്ലീസ്?

"എന്റെ പൊന്നൊ ഇതെങ്ങാൻ കെട്ടാതെ പോയിരുന്നെങ്കിൽ നല്ല രസമായിരുന്നേനെ"
ഞാനവളുടെ ഫ്രോക്കിന്റെ വള്ളി രണ്ടും വലിച്ച് പിടിച്ച് നല്ല ഭംഗിയിൽ കെട്ടി കൊടുത്തിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്നിട്ട് എന്നെ കളിയാക്കി ആൾക്കാർക്ക് ചിരിക്കാൻ അല്ലേ?"

"അങ്ങനെന്റെ പെണ്ണിനെ കളിയാക്കി ഒരുത്തനും ചിരിക്കണ്ട"

ഞാൻ ബെഡിൽ നിന്നെഴുന്നേറ്റിട്ട് പെണ്ണിന്റെ ഇടുപ്പിൽ ഇടം കൈ ചേർത്ത് പിടിച്

💬 Comments

View all comments