0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 690

നടന്ന് വീടിന് പുറത്തെത്തി.

" ഡോറടിച്ചില്ലാ മോനു"
പെണ്ണെന്റ ചുറ്റി പിടുത്തത്തിൽ നിന്ന് വിട്ടകന്നിട്ട് പറഞ്ഞു.

ഞാനാ സമയം പോയി കാറിൽ കേറി ഇരുന്നു. അനു വീട് പൂട്ടി വന്ന് കാറിൽ കേറിയതോടെ ഞങ്ങൾ ടൗണിലേയ്ക്ക് പുറപ്പെട്ടു.

ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ ഞങ്ങൾ 'അഡ്രസ്സ് മാളിൽ ' എത്തി.
അവിടെ ലേഡീസ് ഡ്രസ്സ് മാത്രം വിൽക്കുന്ന ബ്രാൻഡഡ് ഷോപ്പിൽ കയറി അവൾക്ക് രണ്ട് മൂന്ന് ചുരിദാറും, പിന്നെ ഒരു വൈറ്റ് സെറ്റ് സാരി ആദ്യ രാത്രി സ്പ്പെഷ്യൽ ആയിട്ടും വാങ്ങിച്ചു. അനു ഡ്രസ്സ് സെലക്ട് ചെയ്യുന്ന സമയമത്രയും ഞാൻ അവളോടൊപ്പം അക്ഷമനായി കൂടെ തന്നെയുണ്ടായിരുന്നു. എന്റെ മുഖത്തെ ഭാവം കണ്ട് അനു എന്നോട് ശബ്ദം താഴ്ത്തി " മോനു ഒരു പത്ത് മിനിറ്റ് ഇതിപ്പോ കഴിയുമെന്ന്" പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ഒടുവിൽ ഒരു ഒന്നൊന്നര മണിക്കൂർ സമയം വേണ്ടി വന്നു അവളുടെ ഡ്രസ്സ് സെലക്ട് ചെയ്യാൻ.
പിന്നെ ഞങ്ങൾ മെൻസ് ഡ്രസ്സ് മാത്രമുള്ള ഒരു ബ്രാൻഡഡ് ഷോപ്പിൽ കയറി എനിക്ക് രണ്ട് ഷർട്ടും ജീൻസും എടുത്തു ഒപ്പം ആദ്യ രാത്രി സ്പെഷ്യലായിട്ട് വൈറ്റ് കളർ ലിനൻ ഷർട്ടും ഒരു കസവ് മുണ്ടും വാങ്ങി.

അവിടെ നിന്ന് യാത്ര തിരിച്ച ഞങ്ങൾ ഒരു പത്തിരുപത് മിനിറ്റ് കൊണ്ട് വീട്ടിൽ തിരിച്ചെത്തി സമയം 9 കഴിഞ്ഞു. ഞങ്ങളുടെ തൊട്ടടുത്ത വില്ലകളിൽ താമസക്കാരിലാത്തത് കൊണ്ട് ചുറ്റും നല്ല ഇരുട്ട്.
വീട്ടിൽ എത്തിയ ഉടനെ അനു ഡ്രസ്സിന്റെ ഒന്നു രണ്ട് കവറുകളുമായി അകത്തേയ്ക്ക് പോയി. ബാക്കി ഡ്രസ്സുകളുടെ കവറും, പിന്നെ അടുക്കളയിലേക്കായി വാങ്ങിച്ച സാധനങ്ങളുമെടുത്ത് ഞാനും അകത്തേയ്ക്ക് കയറി.

സാധനങ്ങളൊക്കെ ഒതുക്കി വച്ച് ഞാൻ അനൂന്ന് വിളിച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നു.
പെണ്ണപ്പോൾ ഉച്ചയ്ക്ക് അരിഞ്ഞ് വെച്ച ക്യാബേജ് ചട്ടിയിൽ ഇട്ട് പാകം ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് വീണ്ടും അവളുടെ പണി തുടർന്നു. ഞാൻ അടുക്കളയിലെ ഗ്രാനൈറ്റ് തിണ്ണയിൽ കയറി ഇരുന്നിട്ട്
അനൂനോട് പറഞ്ഞു:

"അനൂസെ നമ്മുക്ക് നാളെ നസീമിക്കാനോടും ഷഹനാത്താനേയും നമ്മുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്

💬 Comments

View all comments