Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
ഫ്രൂട്ട്സ് വച്ച താലം എടുത്ത് കട്ടിലിനോട് ചേർന്നുള്ള സ്റ്റാൻഡിൽ വച്ചിട്ട് കട്ടിലിൽ വിരിച്ചിരുന്ന ബെഡ് ഷീറ്റ് മാറ്റി റൂമിലെ ഷെൽഫിൽ നിന്ന് വെള്ളയിൽ പുള്ളികളുള്ള ബെഷ് ഷീറ്റെടുത്ത് വിരിച്ചു. അനൂന് മുടിയിൽ ചൂടാനായിട്ട് വൈകീട്ട് വാങ്ങിയ രണ്ട് മുഴം മുല്ല പൂ ഞാൻ കട്ടിലിനോട് ചേർന്ന് കിടന്നിരുന്ന ഡ്രസ്സിംഗ് ടേബിളിൽ അവള് കാണാൻ പാകത്തിൽ എടുത്ത് വച്ചു.
വേറെ കാര്യമായി ഒന്നും ചെയ്യാൻ അറിയാത്തത് കൊണ്ട് വാങ്ങിയ പുതിയ കസവിന്റെ മുണ്ടും ഷർട്ടും ഒന്ന് അയേൺ ചെയ്ത് വച്ചിട്ട് വേഗം കുളിക്കാൻ കയറി. ഒരു പത്ത് മിനിറ്റു കൊണ്ട് ഞാൻ കുളി കഴിഞ്ഞിറങ്ങി.
നേരെ ഞാൻ പോയത് അടുക്കളയിലേയ്ക്കാണ് അവിടെ അനു കുക്കറിൽ നിന്ന് ചോറെടുത്ത് വലിയ ഒരു പാത്രത്തിലേയ്ക്ക് വിളമ്പി കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചു കൊണ്ട്
" മണിയറ ഒരുക്കാൻ പോയ ആള് വന്നോ?"
" മണിയറയും ഒരുക്കി ഇടാനുള്ള ഡ്രസ്സും തേച്ച് വച്ചിട്ടാ ഞാൻ വന്നേ"
കൈയ്യിലുള്ള തോർത്ത് കൊണ്ട് തലയിലെ വെള്ളം തുവർത്തി കൊണ്ട് ഞാൻ പറഞ്ഞു.
" ആണോ ... അടിപൊളി
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
" അനൂസെ ഇനി നീ പോയി കുളിച്ച് ഡ്രസ്സ് മാറിക്കോ ചോറും കറീം ബാക്കിയുള്ള സാധനങ്ങളൊക്കെ ഞാനെടുത്ത് ടേബിളിൽ വച്ചോളാം."
" എന്നാ മോനൂ ഇതൊക്കെയൊന്ന് എടുത്ത് വച്ചേര് ഞാൻ വേഗം പോയി
കുളിച്ചിട്ട് വരാം"
അനു കുളിക്കാൻ പോയ നേരം ഞാൻ ചോറും കറിയും പാത്രങ്ങളുമെല്ലാം എടുത്ത് മേശപ്പുറത്ത് വച്ചു ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് കുളി കഴിഞ്ഞിറങ്ങി ഒരു നീല കളർ നൈറ്റിയാണ് വേഷം. ഞാൻ അവളെയും കാത്ത് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നത് കണ്ട് പെണ്ണ് വേഗം വന്ന് കഴിക്കാനായി ഇരുന്നു.
ചോറ് കഴിക്കുന്നതിനിടെ ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല.
സമയം ഏകദേശം 10.30 കഴിഞ്ഞിട്ടുണ്ട്. കഴിച്ച് കഴിഞ്ഞപ്പോൾ പാത്രങ്ങളുമായി അനു അടുക്കളയിലേയ്ക്ക് പോയി ഞാൻ കൈ കഴുകി കഴിഞ്ഞ് ബെഡ് റൂമിൽ പോയി തേച്ച് വച്ചിരുന്ന ഷർട്ടും കസവ് മുണ്ടും ധരിച്ച് അനു വരാൻ വേണ്ടി ബെഡിൽ
💬 Comments
View all comments