0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 693

അവളെയും കാത്തിരുപ്പായി. കുറേ നേരം നോക്കിയിട്ടും അവളെ കാണാതായപ്പോൾ ഡ്രസ്സിംഗ് ടേബിളിൽ വച്ചിരുന്ന ബ്ലൂ ടൂത്ത് സ്പീക്കറിൽ നല്ല റൊമാന്റിക് ആയിട്ടുള്ള പാട്ടുകൾ വച്ച് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് ചാരിയിരുന്ന് പെണ്ണിന്റ വരവിനായി കാത്തിരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഉറക്കത്തിലേയ്ക്ക് വീണു.

"ആദി എഴുന്നേറ്റെ " പെണ്ണ് വന്നെന്നെ കുലുക്കി വിളിച്ചു.

കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് അനു സെറ്റ് സാരിയുടുത്ത് തലയിൽ മുല്ല പൂ ചൂടി കൈയിൽ ഒരു ഗ്ലാസ് പാലുമായി ചിരിച്ച മുഖത്തോടെ എന്നെ നോക്കി നിൽക്കുന്നു.

സെറ്റ് സാരിയിൽ അനു കൂടുതൽ സുന്ദരിയായിരിക്കുന്നു ഞാനവളെ കണ്ണ് ചിമ്മാതെ നോക്കി കൊണ്ടിരുന്നു. എന്റെ നോട്ടം കണ്ട് നാണമായ അനു: "നീയെന്താ മോനു എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ?"

" സാരിയുടുത്തപ്പോൾ എന്റെ അനൂനെ കാണാൻ ഒരു പ്രത്യേക ഭംഗി"

" ഒന്ന് പോ മോനു" പെണ്ണ് നാണം കൊണ്ട് ചുവന്ന മുഖത്തോടെ പറഞ്ഞു.

" ഇവിടെ ഇരിക്ക് പെണ്ണെ" ഞാൻ പെണ്ണിന്റെ കൈയ്യിൽ പിടിച്ച് വലിച്ചു.

"ഈ പാല് കുടിയ്ക്ക്" പെണ്ണ് കൈയ്യിലിരുന്ന ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി കൊണ്ടാണത് പറഞ്ഞത്.

പാല് ഗ്ലാസ്സ് അനൂന്റെ കൈയ്യിൽ നിന്ന് വാങ്ങിച്ചിട്ട് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി. അതോടെ അനു എന്റെ തോളിൽ തല ചേർത്ത് വച്ചായി ഇരുപ്പ്.

"ഈ ആദ്യരാത്രി പാല് കുടിക്കുന്നത് ഒരു ക്ലീഷേ പരിപാടിയാണ് എന്തായാലും അനൂസ് കൊണ്ടുവന്നതല്ലേ കുടിച്ചേക്കാം"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" മോനൂസെ പകുതി കുടിച്ചിട്ട് തരണെ"
അനു എന്റെ തോളിൽ തല ചേർത്ത് വച്ച് നാണത്തോടെയാണത് പറഞ്ഞത്.

ഗ്ലാസ്സിലുണ്ടായിരുന്ന പാല് ഞാൻ പകുതി ഒറ്റയടിക്ക് കുടിച്ചിട്ട് ഗ്ലാസ് ഞാൻ അനൂന് നേരെ നീട്ടി. പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് ഗ്ലാസ്സ് എന്റെ കൈയ്യിൽ നിന്നും വാങ്ങി കൊണ്ട് ബാക്കിയുണ്ടായിരുന്ന പാല് ഇറക്കിറക്കായി കുടിച്ചിറക്കിയിട്ട് ഗ്ലാസ് എടുത്ത് ഡ്രസ്സിംഗ് ടേബിളിൽ വച്ചു.
അനു ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് എന്റെ കണ്ണിൽ നോക്കി ഇരിക്കാൻ തുടങ്ങി ഞാനും അവളുടെ കണ്ണിൽ നോക്കി

💬 Comments

View all comments