Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
വിളിച്ചില്ലാന്ന് പറഞ്ഞെന്നെ തെറി പറഞ്ഞു കൊന്നു"
"എന്നിട്ട് അവനെന്താ പറഞ്ഞെ ?"
"അച്ഛനും അമ്മേം അഞ്ജൂം വരുന്നതിന്റെ കൂടെ അമൃതും നിയാസും കൂടെ വരണുണ്ടെന്ന്"
"ആഹാ ... കൊള്ളാലോ സംഗതി"
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"പിന്നെ നിന്റെ കൂട്ടുകാരി സൗമ്യ ഏകദേശം നമ്മുടെ അമൃതിന്റെ ലൈനിലായിട്ടുണ്ടേ, ഔട്ടിംഗിനൊക്കെ ചെല്ലാന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞു അവൻ"
അത് കേട്ട് അനു അത്ഭുതത്തോടെ എന്നെ നോക്കിയിട്ട് ചോദിച്ചു.
"ഈശ്വരാ കാര്യങ്ങള് അവിടെ വരെയൊക്കെ എത്തിയോ?"
"ആ... ന്ന്" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"നമ്മുടെ കാര്യം പോലെ ചരിത്രം ആവർത്തിക്കാൻ പോവാണോ മോനു?"
" ലക്ഷണം കണ്ടിട്ട് കാര്യങ്ങളുടെ പോക്ക് അങ്ങോട്ടെക്കാണെന്നാ തോന്നണെ"
ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു
" അവരെല്ലാരും വന്നാലും നമ്മുടെ ഇവിടെ മൂന്നു റൂമുള്ളോണ്ട് കുഴപ്പോല അല്ലേ അനൂസെ?"
" മൂന്നു റൂമുണ്ടായത് ഭാഗ്യായി അല്ലേൽ എനിക്കെന്റ മോനൂന്റെ കൂടെ കിടക്കാൻ പറ്റൂല്ലായിരുന്നു."
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ ചെന്ന് പെണ്ണിനെ പിറകിൽ നിന്ന് കെട്ടിപിടിച്ചിട്ട് അവളുടെ തോളിൽ എന്റെ തല ചേർത്ത് വച്ച് നിന്നിട്ട് പറഞ്ഞു:
" എനിക്കിപ്പോ ഈ ചേച്ചി പെണ്ണിനെ കാണാതെ ഇരിക്കാൻ പറ്റില്ലാന്നായിട്ട്ണ്ട്"
"എനിക്കും എന്റെ ഈ ചക്കര മോനൂനെ കാണാതെ ഇരിക്കാൻ പറ്റൂല"
അനു എന്റെ കവിളിൽ അവളുടെ കവിൾ ചേർത്ത് നിന്ന് കൊണ്ട് പറഞ്ഞു.
"മോനൂസെ നോക്ക്യേ സമയം ഒരു മണി കഴിഞ്ഞല്ലോ കറിയൊണെങ്കി ഒന്നും റെഡിയായിട്ടുമില്ല. നേരത്തെ മോനു വന്ന് കിന്നാരം പറഞ്ഞ് എല്ലാ പണിയും കുളമായി. എനിക്കൊരു ഹെൽപ്പെയ്യോ? കുറച്ച് തേങ്ങ ചിരവി
💬 Comments
View all comments