0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 2K

വിരൽ തിരുകി എഴുന്നേറ്റിരുന്നിട്ട് കണ്ണ് തിരുമ്മി എന്നെ അൽപ്പം നീരസത്തോടെ നോക്കിയിട്ട് പറഞ്ഞു.

" ഒരു ഇടിയങ്ങ്ട് തന്നാലുണ്ടല്ലോ മനുഷ്യന്റെ ചെവിട്ടിൽ വന്നാണോ ആദി സംസാരിക്കണെ"

"ഒരു ഇടി കൊണ്ടാലും വേണ്ടില്ല നീ പെട്ടെന്ന് എഴുന്നേറ്റല്ലോ എനിക്കത് മതി "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

പെണ്ണ് ബെഡിൽ നിന്ന് ചാടി തുള്ളി നിലത്തേക്കിറങ്ങിയിട്ട് എന്റെ കൈയ്യിൽ നല്ലൊരു നുള്ളും തന്നിട്ട് റൂമിലെ കബോർഡ് തുറന്ന് ഒരു വൈറ്റ് കളർ ഫ്രോക്കെടുത്ത് തോളത്തിട്ട് ബാത്ത്റൂമിലേയ്ക്ക് കേറി.

ഞാൻ അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റ് എന്റെ ഡ്രസ്സുകൾ വച്ച കബോർഡിൽ നിന്ന് ഒരു വൈറ്റ് ഡിസൈനർ ഷർട്ടും ബ്ലാക്ക് പാന്റ്സും എടുത്തണിഞ്ഞിട്ട് അനു വരാൻ വേണ്ടി ബെഡിൽ കാത്തിരുന്നു.
ഒരു പത്ത് മിനിറ്റിനുള്ളിൽ അനു ഫ്രോക്ക് ധരിച്ച് ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി. ഫ്രോക്കിന്റെ ബാക്കിലുള്ള വള്ളി കെട്ടാത്തത് കൊണ്ട് അത് ആട്ടിയാണ് പെണ്ണിന്റെ നടപ്പ്. ഞാൻ റെഡിയായി ഇരിക്കണത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമെന്ന് തെളിഞ്ഞു.

" വൗ… മോനൂസ് നല്ല ഹാൻസം ആയിട്ടുണ്ടല്ലോ ഈ ഡ്രസ്സിൽ"

" ആണോ? …. ഈ ഫ്രോക്ക് അന്ന് നമ്മൾ തൃശൂര്ന്ന് വാങ്ങീതല്ലേ?
ഇത് അനൂസിന് നന്നായി ചേരണ് ണ്ട് "

"ഈ ഫ്രോക്ക് അന്ന് മോനൂസാ സെലക്ട് ചെയ്തത് അപ്പോ മോശമാകാൻ വഴിയില്ലാല്ലോ"
പെണ്ണ് കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

" അനു വേഗം വന്നെടാ സമയം പോകുന്നു"
ഞാൻ മൊബൈൽ ഡിസ്പ്ലേയിലെ സമയം നോക്കി കൊണ്ട് പറഞ്ഞു.

"

💬 Comments

View all comments