0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 2K

വാങ്ങിച്ച സാധനങ്ങളുമെടുത്ത് ഞാനും അകത്തേയ്ക്ക് കയറി.

സാധനങ്ങളൊക്കെ ഒതുക്കി വച്ച് ഞാൻ അനൂന്ന് വിളിച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നു.
പെണ്ണപ്പോൾ ഉച്ചയ്ക്ക് അരിഞ്ഞ് വെച്ച ക്യാബേജ് ചട്ടിയിൽ ഇട്ട് പാകം ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് വീണ്ടും അവളുടെ പണി തുടർന്നു. ഞാൻ അടുക്കളയിലെ ഗ്രാനൈറ്റ് തിണ്ണയിൽ കയറി ഇരുന്നിട്ട്
അനൂനോട് പറഞ്ഞു:

"അനൂസെ നമ്മുക്ക് നാളെ നസീമിക്കാനോടും ഷഹനാത്താനേയും നമ്മുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് പോയി ക്ഷണിച്ചാലോ?"

" ഞാൻ മോനൂനോട് ഈ കാര്യം പറയാൻ ഇരിക്കായിരുന്നു."
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"നമ്മുക്കേ നാളെ രാവിലെ ഒരു 9 മണിയാകുമ്പോ പോയി പറയാം
വൈകിയാൽ നസീമിക്കാനെ കാണാൻ പറ്റൂല്ല"

"മ് പോകാന്നേ" പെണ്ണ് ഒന്ന് മൂളി കൊണ്ട് പറഞ്ഞു.

"ചോറ് റെഡിയായോ അനൂ ?
വയറ് മൂളാൻ തുടങ്ങീട്ട് കുറേ നേരമായി" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ദിപ്പോ ആവും മോനു ഒരു പത്ത് മിനിറ്റ് ഈ ക്യാബേജ് ഒന്ന് ഉലർത്തിയിട്ട് തരാം"

"എന്നാ റെഡിയാകുമ്പോ വിളിക്ക് ഞാൻ പോയി നമ്മുടെ മണിയറ ഒന്ന് ഒരുക്കീട്ട് വരാം "
ഞാൻ അത് പറഞ്ഞിട്ട് പെണ്ണിന്റെ മുഖത്തേയ്ക്ക് നോക്കി ഞാൻ പറഞ്ഞത് എന്താന്നെന്ന് മനസ്സിലാകാതെ പെണ്ണെന്റ മുഖത്ത് തന്നെ നോക്കി നിൽപ്പായി.

" മണിയറയോ അതെന്താ മോനൂസെ?"
പെണ്ണ് ഞാൻ പറഞ്ഞത് മനസ്സിലാകാതെ നിഷ്കളങ്കമായിട്ട് ചോദിച്ചു.

"അതൊക്കെയുണ്ട് …"

" ഒന്ന് പറ മോനു എനിക്ക് മനസ്സിലായില്ലാ നീ എന്താ പറഞ്ഞേന്ന്"

" ഓ ഇങ്ങനൊരു പൊട്ടിക്കാളി. എടാ നമ്മുടെ ബെഡ്

💬 Comments

View all comments