0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 702

ഒരേ കളർ ഡ്രസ്സിടാൻ തലേ ദിവസം കാസ്സിൽ വച്ച് തന്നെ പ്ലാൻ ചെയ്തിരുന്നു. കറുത്ത ഷർട്ടും വെള്ള ഡബിൾ മുണ്ടും ഉടുത്ത് പ്രേമം സിനിമാ സ്റ്റൈലിൽ ഒരു മാസ് എൻട്രിയാണ് ഞങ്ങൾ ജൂനിയേഴ്സിന്റെ മുന്നിൽ നടത്താൻ പ്ലാൻ ചെയ്തിരിക്കുന്നത്. അതിനാൽ രാവിലെ തന്നെ കുളിച്ചൊരുങ്ങി കറുത്ത ഷർട്ടും വെള്ള ഡബിൾ മുണ്ടും ഉടുത്ത് മുഖത്തൊരു കറുത്ത റെയ്ബാൻ കൂളിംഗ് ഗ്ലാസ്സും വച്ച് ഞാൻ മുകളിലുള്ള എന്റെ റൂമിൽ നിന്ന് ഷർട്ടിന്റെ കൈ മടക്കി കൊണ്ട് സ്റ്റെയർ കേസിലൂടെ താഴേയ്ക്ക് നല്ല സ്റ്റൈലിൽ ഇറങ്ങി വരുന്ന കാഴ്ച കണ്ട അഞ്ജു എന്നെ ഒന്ന് നോക്കീട്ട് ഉറക്കെ അമ്മയെ വിളിച്ചു.

"അമ്മാ ഒന്നിങ് വന്നേ നമ്മുടെ വീട്ടിൽ സിനിമാ നടൻ നിവിൻ പോളി വന്നേക്കുന്നു."
അവളുടെ കളിയാക്കി ചിരിച്ചു കൊണ്ടുള്ള വിളിച്ച് പറച്ചിൽ കേട്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവളുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ തോളിൽ ഒന്നമർത്തി ഞെക്കിയിട്ട് പറഞ്ഞു.
"മോളെ അഞ്ജു നിനക്കുള്ള വടേം ചായേം ഞാൻ കോളെജിൽ നിന്ന് വന്നിട്ട് തരാം"
ഞാൻ ബിഗ് ബി സിനിമയിൽ മമ്മൂട്ടി പറയുന്ന സ്റ്റൈലിൽ അവളോട് ഡയലോഗടിച്ച് തിരിഞ്ഞതും അമ്മ
എന്നെ നോക്കി എന്റെ തൊട്ട് പുറകിൽ നിൽപ്പുണ്ടായിരുന്നു.

" ഇതെന്ത് കോലം കെട്ടാടാ ആദി?
ഈ കോലത്തിലാണോ നീ ഇന്ന് കോളെജിൽ പോണെ?"
അമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

"ഇതാണോ ഡീ അഞ്ജു നിവിൻ പോളി?"
അമ്മ അഞ്ജൂനോട്ടായി ചോദിച്ചു.

രണ്ടു പേരുടെയും കളിയാക്കാൽ രാവിലെ തന്നെ കിട്ടിയ സന്തോഷത്തിൽ ഞാൻ മുഖത്ത് വച്ച കൂളിംഗ് ഗ്ലാസ് ഊരി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടിട്ട് ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് പറഞ്ഞു.

" ഇന്നെ കോളെജിൽ ജൂനിയേഴ്സ് പിള്ളേര് വരുന്ന ദിവസാണ് അതിന്റെ സ്പെഷ്യലായിട്ടാണ് ഇന്നീ ഗെറ്റപ്പിൽ
ഞാൻ മാത്രല്ല നിയാസും അമൃതും ഇതേ ഗെറ്റപ്പി തന്നെയാ വരുന്നേ"

"അടിപൊളി മൂന്നും കൂടി ഒരുമിച് നിക്കണ്ടാട്ടോ ആരേലും ചെലപ്പോ കൊണ്ടോയി പാടത്ത് വക്കും"
അമ്മ വായ പൊത്തി ചിരിച്ചു കൊണ്ട് അടുക്കളിയിലേയ്ക്ക് പോയി.

അമ്മയുടെ കള്ളിയാക്കിയുള്ള കൗണ്ടറടി

💬 Comments

View all comments