Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
കേട്ട് കിളി പോയി നിന്ന എന്നെ അഞ്ജു തോണ്ടി വിളിച്ചിട്ട്:
"ചേട്ട അമ്മ പറഞ്ഞത് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിലെടുക്കുന്നെ, വിട്ടുകള"
ഞാൻ വീണ്ടും പഴയ ഫോമിൽ എത്താൻ വേണ്ടി കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വച്ചിട്ട് അഞ്ജൂനോട് ചോദിച്ചു.
"നീയെന്താടി ഇന്ന് ക്ലാസ്സിൽ പോണില്ലേ?"
" ഏട്ടനിന്ന് കാറിനല്ലേ പോണേ ഞാനും വരട്ടെ കൂടെ എന്നെ സ്ക്കൂളിന്റെ ഗേറ്റിന് മുന്നിൽ ഇറക്കിയാ മതി. പ്ലീസ് ….ചേട്ടന്റെ ഒരേയൊരു പെങ്ങളല്ലേ ഞാൻ?"
അഞ്ജു എന്നെ സോപ്പിടാൻ വേണ്ടി എന്റെ ഇടത്തെ കൈയ്യിൽ അവളുടെ കൈ കൊണ്ട് ചുറ്റി പിടിച്ച് നിന്നാണ് ചോദിച്ചത്.
"നിന്നോടാരാ പറഞ്ഞെ ഞാൻ കാറിലാ പോണേന്ന്?"
" രാവിലെ തന്നെ കാറ് ബിജു ചേട്ടനോട് കഴുകി ഇടാൻ പറഞ്ഞതും പുള്ളിയ്ക്ക് പോക്കറ്റ് മണി കൊടുക്കുന്നതുമൊക്കെ ഞാൻ കണ്ടു."
[ബിജു ചേട്ടൻ അച്ഛന്റെ ഡ്രൈവറും പിന്നെ വീട്ടിലെ ഞങ്ങളുടെ കാര്യസ്ഥനുമൊക്കെയാണ് ഞാനായിട്ട് നല്ല കമ്പനിയാണ് കക്ഷി]
" ആ പോര് എന്റെ കൂടെ നിയാസും അമൃതും ഉണ്ടാവും"
ഞാൻ വല്യ താൽപര്യമില്ലാത്ത പോലെ പറഞ്ഞു.
അതോടെ അഞ്ജു എന്റെ കവിളിൽ ചാടി ഒരുമ്മ തന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ പോയി ഇരുന്നു.
ഈ സമയത്താണ് പോക്കറ്റിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. ഫോണെടുത്ത് പിടിച്ച് ഞാൻ ഡിസ്പ്ലേയിൽ നോക്കി
" നിയാസ് (ചങ്ക്) കോളിംഗ്…"
ഞാൻ ഫോണെടുത്ത് ചെവിയിൽ വച്ചതോടെ:
നിയാസ്: Good Morning മൈരേ... നീ റെഡിയായോ?
ഞാൻ: ഫുഡ് കഴിക്കാൻ പോവാണ് മാൻ. പിന്നെ നമ്മള് പറഞ്ഞ ഡ്രസ്സൊക്കെ ഓക്കെയല്ലേ?
നിയാസ്: അതൊക്കെ സെറ്റാണ്. ദേ ഇവിടെ അമൃതും വന്നിരിപ്പുണ്ട്.
ഞങൾ ഒരു പത്ത് മിനിറ്റിനകം എത്തിക്കോളാം.
ഞാൻ : എന്നാ വേഗം ഇറങ്ങാൻ നോക്ക് മൈരേ എന്നെ വെറുതെ പോസ്റ്റാക്കാണ്ട് ഇങ്ങോട്ടെയ്ക്ക് വേഗം ഒന്ന് കെട്ടിയെടുക്ക്.
നിയാസ്: ദിപ്പോ വരാം ഞങ്ങള് കഴിച്ചോണ്ടിരിക്ക്യാ.
ഞാൻ: എന്നാ ശരി വേഗം വാ വീട്ടിലോട്ട്. ഞാൻ ഫോൺ വെക്കാണേ.
ഞാൻ കോൾ കട്ട് ചെയ്ത ഫോണെടുത്ത് മുണ്ടിന്റെ മടികുത്തിൽ തിരുകിയിട്ട് വേഗം
💬 Comments
View all comments