0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 704

പോയി ഡൈനിംഗ് ടേബിളിൽ ഇരുന്നു. എനിക്കുള്ള അപ്പവും മുട്ടക്കറിയും അഞ്ജു പാത്രത്തിൽ വിളമ്പി വച്ചിരുന്നു ഞാനത് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അച്ഛൻ മൊബൈലിൽ ആരെയോ വിളിച്ചു കൊണ്ട് ഡൈനിംഗ് റൂമിലൂടെ ഉലാത്തുന്നുണ്ടായിരുന്നു.
"എടാ വൈകീട്ട് ഞാൻ സ്ഥലത്തുണ്ടാവില്ല പകരം എന്റെ മോൻ എല്ലാ സഹായത്തിനും അവിടെ കാണും"

അച്ഛൻ ഫോണിൽ കൂടി ആരോടൊ പറയുന്നത് ഞാൻ കേട്ടു.
ഞാൻ കഴിച്ചെണീറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോഴെയ്ക്കും അച്ചൻ കഴിക്കാനായി വന്നു കസേരയിലിരുന്നിരുന്നു.
എന്നെ കണ്ടതോടെ അച്ഛൻ പറഞ്ഞു.

" ആദി, വൈകീട്ട് നീ കുറച്ച് നേരത്തെ എത്തണം. ഇന്നാണ് ഗോപാലനും ഫാമിലിയും പുതിയ വീട്ടിലേയ്ക്ക് താമസിക്കാൻ വരുന്നത്. ഇന്ന് നമ്മുടെ കമ്പനിയിൽ ബോർഡ് മീറ്റിംഗ് ഉള്ളതോണ്ട് എനിക്ക് വൈകീട്ടെത്താൻ പറ്റില്ല അത് കൊണ്ട് നീ അവിടെ കാണണം അവർക്കു ഒരു സഹായത്തിന്.നിന്റെ രണ്ട് വേതാളങ്ങളെയും കൂട്ടിക്കോ കൂടെ"
അച്ഛൻ പറഞ്ഞ് നിറുത്തി.

"ശരിയച്ഛാ ഞാൻ എത്തിക്കോളാം അവിടേയ്ക്ക്. അവരെപ്പോ വരുമെന്നാ പറഞ്ഞിരിക്കുന്നെ?"
ഞാൻ അച്ഛനോട് ചോദിച്ചു.

"നിന്റെ നമ്പറ് ഞാൻ കൊടുത്തിട്ടുണ്ട് ഗോപാലന് അവരെത്താറാകുമ്പോഴെയ്ക്കും വിളിക്കും നിന്നെ"
അച്ഛൻ ഗൗരവത്തിൽ പറഞ്ഞിട്ട് കഴിച്ച് തുടങ്ങി.

അപ്പോഴെയ്ക്കും മുറ്റത്ത് ടുഗ്... ടുഗ് ശബ്ദത്തോടെ ഒരു ബുള്ളറ്റ് വന്നു നിന്നു. നിയാസും അമൃതും എന്നോടൊപ്പം ഒരുമിച്ച് കാറിൽ പോകാനായി എത്തിയതാണ്.
അവരെത്തിയതോടെ ഞാൻ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി എന്റെ ഒപ്പം വരാനായി അഞ്ജുവും സ്കൂൾ ബാഗ് പുറത്ത് തൂക്കി അച്ഛനും അമ്മയ്ക്കും ടാറ്റ കൊടുത്ത് ഓടി എന്റെ പിറകെ വന്നു.

ഞാൻ ഉമ്മറത്തെത്തിയപ്പോൾ കാണുന്നത് എന്നെ കാത്ത് നിയാസും അമൃതും എന്റെ സാൻട്രോ സ്വിംഗ് കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു. എന്നെയും അഞ്ജൂനെയും കണ്ടതോടെ നിയാസും അമൃതും അഞ്ജുനോട് : "ഗുഡ് മോർണിംഗ് അഞ്ജു കുട്ടി".
അതോടെ അഞ്ജു ചിരിച്ചിട്ട് അവരെയും തിരിച്ച് വിഷ് ചെയ്തു:
" ഗുഡ് മോർണിംഗ് നിയാസ്ക്കാ അമൃതേട്ടാ"

ഞാൻ കൈയ്യിലിരുന്ന കാറിന്റെ ചാവിയോടൊപമുള്ള കീ ലെസ്സ് എൻട്രി റിമോട്ടിലെ സ്വിച്ചമർത്തിയതോടെ കീ..കീ ശബ്ദത്തോടെ കാറിന്റെ ഇൻഡിക്കേറ്ററുകൾ മിഴി ചിമ്മി.
അതോടെ അമൃതും നിയാസും കാറിന്റെ ബാക്ക്

💬 Comments

View all comments