Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
ആരോ കൊണ്ടുവന്ന കാറിന്റെ അടുത്തേയ്ക്ക് ചേർത്ത് ഇട്ടു. ഈ കഴിഞ്ഞ വെക്കേഷനാണ് കാറ് വർക്ക് ഷോപ്പിൽ പണിക്കായി കേറ്റീട്ട് ഇറക്കിയപ്പോ കൈയ്യിലുണ്ടായിരുന്ന പോക്കറ്റ് മണിയൊക്കെ കാറിന് മോഡി കൂട്ടാൻ ചിലാക്കിയത്. അതിന്റെ പള പളപ്പ് കാറിൽ കാണാനും ഉണ്ട്.
[കാറിന്റെ അലോയ് വീലുകൾ, കാറിന്റെ അകത്തും പുറത്തും പല ഭാഗങ്ങളിലായി LED ലൈറ്റുകൾ, ഡോറിന് പുറത്തൊക്കെ ഗ്രാഫിക് സ്റ്റിക്കറുകൾ, കൂട്ടത്തിൽ JBL ന്റെ വലിയ സബ് വൂഫറും അതോടെ കൈയ്യിലുണ്ടായിരുന്ന പൈസയെല്ലാം കാലിയായി.]
അന്ന് കാറ് പണി കഴിഞ്ഞ് കൊണ്ടുവന്ന ദിവസം അച്ഛന് കാറ് കണ്ടിട്ട് സത്യം പറഞ്ഞാ മനസ്സിലായില്ലാ, അത്രയ്ക്ക് മാറ്റങ്ങള് കാറിൽ ഞാൻ വരുത്തീട്ടുണ്ട്. അന്ന് പൈസ ചിലവാക്കായതിന് അച്ഛന്റെ കൈയ്യിൽ നിന്ന് കുറേ വഴക്കും കേട്ടതാണ്.
ഞങ്ങൾ മൂന്നു പേരും ഒരേ പോലെ കറുത്ത ഷർട്ടും വെള്ള മുണ്ടും കൂളിംഗ് ഗ്ലാസ്സുമൊക്കെ വച്ച് കാറിൽ നിന്നിറങ്ങുന്ന കാഴ്ച കണ്ട് പിള്ളേരൊക്കെ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ട്. ഞങ്ങളത് കാര്യമാക്കാതെ മെയിൽ ബിൽഡിംഗിന്റെ മുൻപിലെ സ്റ്റെപ്പിൽ പോയി നിന്ന് ഫസ്റ്റ് ഇയർ പിള്ളേരെ പിടിച്ച് നിർത്തി പേരും വീടും ഒക്കെ ചോദിച്ച് പലരേയും ഒന്ന് വിരട്ടി വിട്ടു.
ഞങ്ങളുടെ ചെറിയ രീതിയിലുള്ള റാഗിംഗ് കണ്ട് ശുഐബ് ഇക്കയും ഫ്രണ്ട്സും വന്ന് എന്റെ തോളിൽ കൈ ഇട്ട് ചേർന്ന് നിന്നിട്ട് പുതിയ പിള്ളേരെ പരിചയപെടാനും അവരെ കൊണ്ട് പാട്ട് പാടിക്കുകയും ഒക്കെ ചെയ്തു.
ശുഐബ് ഇക്ക +1 ൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു. അന്ന് തൊട്ടേ ഞാൻ പുള്ളി ആയിട്ട് നല്ല കമ്പനിയാണ്. ഷുഐബ് ഇക്കയ്ക്ക് പാർട്ടി ലെവലിലും പിള്ളേരുടെ ഇടയിലും നല്ല സ്വാധീനമുണ്ട് അതിന്റെ ധൈര്യത്തിലും കൂടി ആണ് ഞങ്ങളുടെ കോളെജിലെ ഈ ഷോ ഓഫ് ഒക്കെ. പുള്ളിയെ ഒരുമാതിരിപെട്ട എല്ലാവർക്കും പേടിയും ബഹുമാനവുമൊക്കെയാണ് കോളെജിലെ സ്റ്റുഡൻസിന്റെ എല്ലാ വിഷയത്തിലും പുള്ളി ഇടപെടാറും ഉണ്ട്.
ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചതോടെ ഞങ്ങൾ എല്ലാരും ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് പോയി. ക്ലാസ്സിൽ ഒരേ പോലെ ഡ്രസ്സ് ചെയ്തെത്തിയ ഞങ്ങളെ സഹപാഠികൾ കൈ കൊട്ടിയും വിസലടിച്ചും ഒക്കെ ആണ് എതിരേറ്റത്. ഞങ്ങൾ
💬 Comments
View all comments