Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
സാധാരണ ഒരുമിച്ചാണ് ഇരിക്കാറ്. ലാസ്റ്റത്തെ ബെഞ്ചിൽ ഞങ്ങൾ പോയി ഇരുന്നു. ക്ലാസ്സിലെ ഗേൾസിനോട് ഞാൻ ഒട്ടും സംസാരിക്കാറില്ല. എന്താണെന്നറിയില്ല സംസാരിക്കാൻ എന്തോ ഒരു നാണം പോലെയാണ്. എന്നാൽ നിയാസും അമൃതും കൂടെയുണ്ടെങ്കിൽ എല്ലാ അലമ്പിനും ഞാനും അവരോടൊപ്പം കാണും. ഞങ്ങൾ മൂന്നു പേരെയും കോളെജിലും ക്ലാസ്സിലുമുള്ള വിളി പേര് 3 ഇഡിയറ്റ്സ് ഗാംഗ് എന്നാണ്. ഞങ്ങളുടെ ഫസ്റ്റ് പിരീഡ് 'കമ്പനി ലോ ' ക്ലാസ് എടുക്കാൻ വന്നത് സുബിൻ സാറായിരുന്നു പുള്ളി ഞങ്ങളുടെ മൂന്നു പേരുടെയും ഡ്രസ്സിംഗ് കണ്ട് തുറിച്ച് നോക്കുന്നുണ്ടായിരുന്നു ഞങ്ങളത് കാര്യമാക്കാതെ കൂളായി ഇരുന്നു.
ഉച്ചയ്ക്കുളള ഇന്റർവെല്ലിന് ഞങ്ങൾ കോളെജ് ക്യാന്റീനിൽ പോയി ഫുഡ് കഴിച്ചു. കോളെജ് ക്യാന്റീൻ നടത്തുന്നത് ജേക്കബ് ചേട്ടനാണ് കക്ഷിയായിട്ട് ഞങ്ങൾ മൂന്നു പേരും നല്ല കമ്പനിയാണ്. ഇടയ്ക്ക് ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങൾ പോയി ഇരുന്ന് സംസാരിക്കാറുള്ളത് ക്യാന്റീനിലാണ്. ഇടയ്ക്ക് പുള്ളിയും ഞങ്ങളോടൊപ്പം കമ്പനിയടിച്ച് സംസാരിക്കാൻ കൂടാറുണ്ട്. അങ്ങനെ സാധാരണ പോലെ കോളെജിലെ ക്ലാസ് കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു.
തിരിച്ചു പോന്നപോൾ കാറ് ഓടിച്ചത് അമൃതാണ്. ഞാൻ പിറകിലെ സീറ്റിലും നിയാസ് മുന്നിലെ സീറ്റിലും ആണ് ഇരുന്നത്. കാറ് ടൗൺ ഏരിയയിലെത്തിയപോ എന്റെ മൊബൈലിലേയ്ക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു ഞാനത് എടുത്തതോടെ
ഞാൻ: ഹലോ ആരാ വിളിക്കുന്നെ?
മറുതലക്കൽ: മോനെ ഇത് ഗോപാൽ അങ്കിളാണ് രാവിലെ അച്ഛൻ പറഞ്ഞില്ലായിരുന്നോ ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് വരുന്ന കാര്യം.
ഞാൻ: അച്ഛൻ പറഞ്ഞിരുന്നു അങ്കിളും ഫാമിലിയും വരുന്ന കാര്യം.
ഇപ്പോ നിങ്ങള് എവിടെ എത്തി?
ഗോപാൽ അങ്കിൾ: ഞങ്ങളിപ്പോ കളമശ്ശേരി കഴിഞ്ഞു. ഒരു 30 മിനിറ്റിനകം ഞങ്ങൾ അവിടെ എത്തും.
ഞാൻ: ശരി അങ്കിൾ അപ്പോ നേരിട്ട് കാണാം ഞങ്ങൾ വീടെത്താറായി.
ഞാൻ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ നിയാസിനോടും അമൃതിനോടും ആയി പറഞ്ഞു.
"മച്ചാന്മാരെ എനിക്കൊരു ഹെൽപ്പെയ്യോ?" അച്ഛന്റെ കൂട്ടുകാരനും ഫാമിലിയും എന്റെ വീടിന്റെ ഓപ്പോസിറ്റുള്ള വീട് വാങ്ങി താമസിക്കാനായിട്ട് വരണ്ണ്ണ്ട് അവർക്ക് സാധനങ്ങളൊക്കെ അറേഞ്ച് ചെയ്യാൻ നിങ്ങളും എന്റെ കൂടെ വരാമോ"
" കൂടെയൊക്കെ വരാം
💬 Comments
View all comments