Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
നീ എന്ത് വാങ്ങി തരും ഞങ്ങൾക്ക്?"
അമൃതാണത് ചോദിച്ചത്.
"നീ എന്താന്ന് വെച്ചാ പറ ഞാൻ വാങ്ങി തന്നിരിക്കും പ്രോമിസ്"
" എന്നാ ഇന്ന് രാത്രി 2 ഫുൾ കുഴി മന്തീം പെപ്സിയും ഞങ്ങൾ 2 പേർക്കും വാങ്ങി തരണം. സമ്മതിച്ചോ?"
നിയാസാണത് പറഞ്ഞത്.
"ഡീൽ" ഞാൻ കാറിന് മുന്നിലിരിക്കുന്ന അവർക്ക് നേരെയ്ക്ക് ഓക്കെ ആണെന്ന് പറഞ്ഞ് കൈ മടക്കി കാണിച്ചു.
കാറ് വീടിന്റെ അടുത്തെത്താറായപ്പോ ഞാനവരോട് പറഞ്ഞു. "നമ്മുക്ക് കാറ് വീട്ടിലിട്ടിട്ട് അങ്കിളിന്റെ പുതിയ വീട്ടിലേയ്ക്ക് പോകാം"
കാറ് എന്റെ വീട്ടിലെ പോർച്ചിലേയ്ക്ക് കയറ്റി ഇട്ടിട്ട് ഞങ്ങൾ ഗോപാൽ അങ്കിളിന്റെ പുതിയ വീട്ടിലെത്തി അവര് വരുന്ന സമയമാകുന്നേ ഉള്ളൂ.
ഞങ്ങളെല്ലാവരും വീടിന്റെ ഉമ്മറ പടിയിൽ കയറി ഇരുന്നു അവർക്ക് വേണ്ടി കാത്തിരുന്നു.
"എടാ ഈ കക്ഷിയ്ക്ക് നിന്റെ അച്ഛനുമായി എങ്ങനെയാ പരിചയം?
അമൃതാണത് ചോദിച്ചത്.
" അച്ഛന്റെ സ്ക്കൂൾ ഫ്രണ്ടാണ് ഗോപാൽ അങ്കിൾ, പുളളീടെ ഭാര്യ ഗവൺമെന്റ് സ്ക്കൂളിലെ ടീച്ചറാണ് ഇപ്പോ നമ്മുടെ ചൊവ്വര ഹയർ സെക്കണ്ടറി സ്കൂളിലേയ്ക്ക് ട്രാൻസ്ഫർ കിട്ടിയപ്പോ ഇവിടെ വീട് വാങ്ങിച്ച് സെറ്റിലാവാൻ വരുന്നതാണ്"
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോ നിയാസിന്റെ വക അടുത്ത ചോദ്യം
" ഇവര് മുൻപ് എവിടെയാ താമസിച്ചിരുന്നേ?
" കോട്ടയം ഭാഗത്ത് എവിടെയോ ആയിരുന്നെന്നാണ് അച്ഛൻ പറഞ്ഞെ.
സ്ഥല പേര് ഞാൻ മറന്നു."
" ഈ അങ്കിളും വൈഫും മാത്രേ വരുന്നുള്ളൂ. ഇവർക്ക് മക്കളൊന്നുമില്ലേ?"
അമൃതിന്റെ വക അടുത്ത ചോദ്യം.
" ഒരു മോളു മാത്രേ ഉള്ളൂ അവർക്ക്"
"ആണോ ?"
ഞാൻ പറഞ്ഞതിന് നിയാസും അമൃതും ചോദ്യ രൂപേണ യാണത് പറഞ്ഞത്..
"ഡാ മൈരന്മാരെ ആ പെണ്ണിനെ വായിനോക്കി നിന്ന് എന്റെ വില കളയല്ലേട്ടാ രണ്ടും"
ഞാൻ അമൃതിനോടും നിയാസിനോടുമായി പറഞ്ഞു.
ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ അമൃതെന്റ പുറത്തൊരു ഇടി തന്നിട്ട് :
" ഒന്ന് പോയെഡെർക്കാ ഞങ്ങള് പെണ്ണുങ്ങളെ കാണാതെ കിടക്കുന്നതൊന്നുമല്ലാ"
" നിന്റെയൊക്കെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ" ഞാൻ അവൻ ഇടിച്ച ഭാഗത്ത് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു.
അപ്പോഴെയ്ക്കും വീടിന്റെ
💬 Comments
View all comments