0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 709

മുറ്റത്തേയ്ക്ക് ഒരു വെള്ള ഇന്നോവ വന്ന് നിന്നു അതിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഒരു ഒരു 55 വയസ്സിനടുത്ത് പ്രായം
തോന്നിക്കുന്ന ഷർട്ടും പാന്റ്സും ധരിച്ച ആള് പുറത്തിറങ്ങി. കക്ഷി ഞങള് മൂന്ന് പേരും ഒരു പോലെ ഡ്രസ്സിട്ട് നിൽക്കുന്നത് കാരണം ആളെ മനസ്സിലാകാതെ ചോദിച്ചു.
" ഇതില് ആദി ആരാ?"

"ഞാനാണ് അങ്കിളെ "
ഞാൻ വേഗം പുള്ളിയുടെ അടുത്തേയ്ക്കിറങ്ങി ചെന്നു.
ഞാനടുത്തെത്തിയതോടെ ഗോപാലങ്കിൾ ചിരിച്ചു കൊണ്ട് എനിക്ക് ഷേക്ക് ഹാന്റ് തന്നിട്ട് പറഞ്ഞു.
"മോൻ വന്നിട്ട് കുറച്ച് നേരം ആയോ?"

"ഇല്ലങ്കിളെ ഒരു പത്ത് മിനിറ്റേ ആയിട്ടുള്ളൂ "

" പ്രതാപൻ രാവിലെയാ പറഞ്ഞത് മോന്റ കാര്യം അതാണ് ട്ടോ മോനെ വിളിച്ച് ബുദ്ധിമുട്ടിച്ചത്"

"അയ്യോ അതൊന്നും സാരമില്ല അങ്കിളെ"
ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു.

വീടിന്റെ ഉമ്മറത്ത് നിന്നിരുന്ന അമൃതിനേയും നിയാസിനെയും നോക്കി കൊണ്ട് ഗോപലങ്കിൾ എന്നോട് ചോദിച്ചു.
" മോന്റ ഫ്രണ്ട്സാണോ അവര് രണ്ടും?"

"അതെ അങ്കിളെ എന്റെ കൂടെ വന്നതാ എനിക്കൊരു സഹായത്തിന്"

ഞാൻ രണ്ടു പേരെയും കൈ കാട്ടി വിളിച്ചതോടെ അവര് രണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു.

നിയാസിനെയും അമൃതിനെയും ഗോപാലങ്കിളിന് പരിചയപ്പെടുത്തി കൊടുത്തിട്ട് ഞാൻ ചോദിച്ചു.

ചോദിക്കാൻ മറന്നു ആന്റി വന്നില്ലേ അങ്കിളെ?"

" ഓ സോറി വർത്താനം പറഞ്ഞ് നിന്ന് ആ കാര്യം മറന്നു ഞാൻ"
ഗോപാൽ അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്കിൾ കാറിന്റെ ബാക്ക് ഡോർ തുറന്നതോടെ പത്മിനി ആന്റി കൈയ്യിലൊരു ഹാന്റ് ബാഗുമായി പുറത്തിറങ്ങി. ഞങ്ങൾക്ക് നേരെ ചിരിച്ചു കൈ കൂപ്പി നമസ്ക്കാരം പറഞ്ഞു. അങ്കിൾ ഞങളെയെല്ലാവരെയും ആന്റിയ്ക്ക് പരിചയപ്പെടുത്തി.

ആന്റിയ്ക്ക് ഏകദേശം ഒരു അമ്പതിനോടടുത്ത് പ്രായം കാണും. നല്ല ഐശ്വര്യമുള്ള മുഖം. ഞങ്ങളോട് സംസാരിച്ച് നിൽക്കുന്നതിനിടെ ആന്റി കാറിന്റെ ബാക്കിലെ ഡോറ് തുറന്ന് അകത്തേയ്ക്ക് കയറിയിട്ട് "നീയിങ്ങ് ഇറങ്ങി വന്നേ അനൂന്ന് " പറയുന്നത് ഞങ്ങൾ പുറത്ത് നിന്ന് കേട്ടു. ആന്റി വീണ്ടും കാറിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഞങ്ങളെയെല്ലാവരെയും നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു.
അൽപ്പ സമയത്തിനകം കാറിന്റെ ഡോർ

💬 Comments

View all comments