Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
വലിച്ചടച്ച ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ കാണുന്നത് പൂക്കളുടെ ഡിസൈനോടു കൂടിയ വൈറ്റ് കളർ ചുരിദാറിട്ട് തലയിൽ ബട്ടർ ഫ്ലൈ ഷേപ്പിലുള്ള ഹെയർബാന്റും വച്ച് ഒരു സുന്ദരി പെണ്ണ് ഒരു കൈയ്യിൽ ലാപ്ടോപ്പും മറു കൈയ്യിൽ മൊബൈലും പിടിച്ച് ദേഷ്യം വന്ന മുഖ ഭാവത്തോടെ കാറിന്റെ ഡോറിൽ ചാരി നിൽപ്പുണ്ട്. ഞാനാ സുന്ദരിയെ പരിസരം മറന്ന് നോക്കി നിന്നു. എന്റെ നോട്ടം കണ്ട് നിയാസും അമൃതും അടുത്തേയ്ക്ക് നീങ്ങി നിന്നിട്ട് പതിയെ ചെവിയിൽ പറഞ്ഞു.
" കൊച്ച് നല്ല സുന്ദരിയാണല്ലോ മച്ചാനെ"
ഞാനവര് പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി.
മോള് മുഖം വീർപ്പിച്ച് നിൽക്കുന്നത് കണ്ട് അവളെ സമാധാനിപ്പിക്കനായി ഗോപാൽ അങ്കിൾ അവളുടെ അടുത്തേയ്ക്ക് ചെന്നിട്ട് അവളെ ചേർത്ത് പിടിച്ചിട്ട് ഞങ്ങളോട് പറഞ്ഞു.
" ഇതെന്റ ഒരേയൊരു മോള് അനുരാധ ഞങ്ങള് വീട്ടിൽ അനൂന്ന് വിളിക്കും , ഇപ്പോ എം.ടെക്ക് കഴിഞ്ഞ് നിൽക്കുന്നു."
എന്നിട്ട് അവളോട് എന്തൊക്കെയാ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളെയും കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു:
"അനൂ,ഇതാണ് അച്ഛന്റ ഡിയർ & നിയറസ്റ്റ് ഫ്രണ്ട് പ്രതാപന്റ മോൻ ആദിത്യൻ നമ്മുക്കത് ഷോർട്ടാക്കി ഇവനെ ആദീന്ന് വിളിക്കാം"
എന്റെ പേര് പറഞ്ഞു കഴിഞ്ഞപ്പോ അനു എന്നെ ഒന്ന് പാളി നോക്കി കൊണ്ട് ഒരു മൈന്റില്ലാതെ ഹായ് പറഞ്ഞു.
ഞാനും തിരിച്ചവളോട് ഒരു ഹായ് പറഞ്ഞു.
നിയാസിനെയും അമൃതിനെയും ഗോപാലങ്കിൾ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തെങ്കിലും അവരെ നോക്കാനോ ഹായ് പറയാനോ ഒന്നും അവൾ കൂട്ടാക്കിയില്ല അതിന്റെ അമർഷം രണ്ട് പേരുടെയും മുഖത്ത് വേണ്ടുവോളം ഉണ്ട്.
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അവരുടെ ബെഡുകളും, സോഫ സെറ്റിയും, ഫ്രിഡ്ജും, ടീവിയും ഒക്കെ അടങ്ങുന്ന വീട്ടു സാധനങ്ങളൊക്കെ കേറ്റി വന്ന ലോറി വീട്ട് മുറ്റത്തെത്തി. അതോടെ ഞങ്ങൾ മൂന്നാളും കൂടി ആ
സാധനങ്ങളൊക്കെ അവർക്ക് വീടിനകത്തേയ്ക്ക് ഇറക്കി വച്ചു കൊടുത്തു. ആന്റി ഞങ്ങളോട് ചായ കുടിച്ചിട്ട് പോയാൽ മതിയെന്ന് കുറേ നിർബന്ധിച്ചെങ്കിലും ഞങ്ങൾ പോയിട്ട് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് നടന്ന് ഉമ്മറത്തെത്തി. പെട്ടെന്ന് ഗോപാൽ അങ്കിൾ എന്നെ പുറകിൽ നിന്ന് വിളിച്ചു
💬 Comments
View all comments