Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
"ആദി … മോനെ ഒന്ന് നിന്നെ "
അതോടെ ഞാൻ അമൃതിനോടും നിയാസിനോടും " 7 മണിക്ക് സാജിലേയ്ക്ക് വാ ഇന്നത്തെ ചിലവ് എന്റെ വകയാന്ന്" ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവരോട് നീങ്ങിക്കോളാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അതോടെ നിയാസും അമൃതും നീങ്ങി.
ഞാൻ ഗോപാൽ അങ്കിളിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് ചോദിച്ചു "എന്താ അങ്കിളെ വിളിച്ചേ ?"
"മോനെ ഒരു ഹെൽപ്പ് ചെയ്യാമോ നാളെ മുതൽ പേപ്പറും പാലും കിട്ടാൻ ഒന്ന് ഏർപ്പാടാക്കി തരാമോ?"
"അതോർത്ത് ടെൻഷനാവണ്ട അങ്കിളേ ആ കാര്യം ഞാനേറ്റു"
ഞാൻ ഗോപാൽ അങ്കിളിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
"മോൻ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് ഇറങ്ങ് നമ്മുക്ക് എന്തേലും മിണ്ടീ പറയാമെന്നേ…"
ഗോപാൽ അങ്കിൾ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
ആ സമയം ആന്റി ഒരു ട്രേയിൽ 4 ചായ കപ്പുമായി വന്നിട്ട് അത് കൊണ്ടുപോയി ഡൈനിംഗ് ടേബിളിൽ വച്ചിട്ട് എന്നെയും അങ്കിളിനെയും ചായ കുടിക്കാനായി വിളിച്ചു.
ഞങ്ങൾ ഡൈനിംഗ് ടേബിളിൽ ഇരുന്ന ഉടനെ അങ്കിളിന്റെ മോള് അനുരാധ ഒരു നീല കളർ മിഡിയും ക്രീം കളർ സ്ക്കർട്ടും ഇട്ട് വന്ന് ഞാനിരുന്നതിന്റെ
എതിർ ഭാഗത്തുള്ള കസേരയിൽ വന്നിരുന്നിട്ട് ഒരു ചായ കപ്പ് എടുത്ത് പിടിച്ച് അതിൽ നിന്ന് ഇറക്കിറക്കായി കുടിക്കാൻ തുടങ്ങി. ഞാനവള് കുടിക്കുന്നത് ഇടം കണ്ണിട്ട് നോക്കാൻ തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതോടെ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളുടെ ആ ചിരി കണ്ട്എന്റെ ഹൃദയമിടിപ്പ് കൂടി.
നല്ല വട്ട മുഖവും വിടർന്ന കണ്ണുകളും ചോര ചുണ്ടുകളും മുടി മുന്നിലോട്ട് ഈരി ഇട്ടിട്ടുണ്ട്. ഇത്രയും ഭംഗിയുള്ള പെണ്ണിനെ ഞാനിത് വരെ ഇങ്ങനെ അടുത്തിരുന്ന് കണ്ടിട്ടില്ല. ആരോടും ഇതുവരെ തോന്നാത്ത എന്തോ ഒന്ന് എനിക്ക് അനുരാധയോട് ഉള്ളത് പോലെ തോന്നി. അത് ആകർഷണമാണോ പ്രണയമാണോ എന്നൊന്നും അറിയില്ല. വീണ്ടും വീണ്ടും അവളെ നോക്കാൻ എന്റെ മനസ്സ് പ്രേരിപ്പിക്കുന്ന പോലെ തോന്നി. ചായ കുടിക്കുന്നതിനിടയിൽ അങ്കിളും ആന്റിയും ചോദിച്ചതിനൊക്കെ ഞാൻ മറുപടി പറഞ്ഞു. അനുരാധ
💬 Comments
View all comments