0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 712

ഇടക്കിടെ എന്നെ നോക്കുന്നുണ്ട്. അവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷേ പൊതുവേ പെണ്ണുങ്ങളോട് സംസാരിക്കാനുള്ള ധൈര്യ കുറവ് എന്നെ അതിൽ നിന്ന് പിന്തിരിപിച്ചു.
ചായ കുടിച്ച് കഴിഞ്ഞപ്പോഴെയ്ക്കും ടെൻഷൻ കാരണം ഞാനാകെ വിയർത്ത് കുളിച്ചിരുന്നു. അനുരാധയോട് ഒരു ബൈ പറയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. ഒരു വിധം ഞാനവിടെ നിന്ന് വീട്ടിലെത്തി.

വീട്ടിലെത്തിയതോടെ അമ്മ ഗോപാങ്കളിന്റെ വീട്ടിൽ പോയ വിശേഷങ്ങൾ തിരക്കി. ഞാനതൊക്കെ വിസ്തരിച്ച് പറഞ്ഞിട്ട് മുകളിലെ എന്റെ റൂമിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറി. കുളിച്ച് നിൽക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ അനുരാധയുടെ ഭംഗിയുള്ള ചിരിയാണ് തെളിയുന്നത്. എന്തോ അവളെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി.

കുളി കഴിഞ്ഞ് ഞാൻ നേരെ സാജ് റെസ്റ്റോറന്റിലേയ്ക്ക് പോയി അപ്പോഴെയ്ക്കും സമയം 7 മണി ആയിട്ടുണ്ടായിരുന്നു. ഞാൻ അവിടെ എത്തുമ്പോൾ നിയാസും അമൃതും എന്നെയും കാത്ത് പാർക്കിംഗിൽ ബൈക്കിൽ ഇരുപ്പുണ്ട്. ഞാൻ വന്നതോടെ ഞങ്ങൾ 3 പേരും അകത്തേക്ക് കയറി ഒരുമിച്ച് ഒരു ടേബിളിൽ ഇരുന്നിട്ട് 3 കുഴിമന്തിയും 3 പെപ്സിയും ഓർഡർ ചെയ്തു.
ഫുഡ് വരാൻ കാത്തിരുന്ന സമയത്ത്
അമൃത് പറഞ്ഞു
" ആ ആന്റിയും അങ്കിളും പാവങ്ങളാ ആ പെണ്ണിനെന്തൊരു ജാഡയാ
ഒരു ഹായ് പോലും പറഞ്ഞില്ലാ"

"ശരിയാ, ഒരു ഹായ് പറഞ്ഞെന്ന് വച്ച് അവളുടെ പല്ല് വല്ലോം കൊഴിഞ്ഞു പോവോ? ഇത് അഹങ്കാരമാ ഡാ വല്യ സുന്ദരിയാണെന്നുള്ള അഹങ്കാരം"
നിയാസ് അമൃത് പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ അതിനെ ഏറ്റ് പിടിച്ചു.

രണ്ടു പേരും പറഞ്ഞത് കേട്ട് കഴിഞ്ഞപോൾ എനിക്ക് അവര് അനുരാധയെ പറഞ്ഞതത്ര ഇഷ്ടമായില്ല ഞാൻ അവര് രണ്ടു പേരോടുമായി പറഞ്ഞു.
"എന്റെ മച്ചാന്മാരെ ആ പെണ്ണ് അവളുടെ അമ്മയോട് എന്തോ പറഞ്ഞ് പിണങ്ങിയിരിക്കുമ്പോഴാ അവളുടെ അച്ഛൻ വിളിച്ച് നമ്മളെ പരിചയപ്പെടുത്തിയെ അതാ അത് അങ്ങനെയൊക്കെ കാണിച്ചത്"

ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ നിയാസും അമൃതും എന്നെ തറപ്പിച്ച് നോക്കിയിട്ട് ഒരുമിച്ച് പറഞ്ഞു.
"എന്തോ... എങനെ ?"

"മോനെ ആദി അവളെ കണ്ടപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ നിനക്കെന്താ ഒരിളക്കം? "
നിയാസിന്റെ വകയാണ് ചോദ്യം.

"

💬 Comments

View all comments