Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
ഒന്ന് പോ മൈരേ എനിക്കങ്ങനെയൊന്നുമില്ല"
ഞാനവൻ പറഞ്ഞതിനെ തള്ളി പറഞ്ഞു.
"എങ്ങനെയൊന്നുമില്ലാന്ന്?
അമൃതിന്റെ വക അടുത്ത ചോദ്യം.
"നിയുദ്ദേശിച്ച പോലെ ഒന്നുമില്ലാന്ന്"
ഞാൻ അമൃതിനായിട്ട് പറഞ്ഞു.
"എന്തൊക്കെ പറഞ്ഞാലും പെണ്ണ് നല്ല സുന്ദരിയാണ്, നമ്മുടെ സെയിം ഏജ് ആയിരുന്നേൽ നിനക്ക് നോക്കായിരുന്ന് ഇതിപ്പോ നമ്മളേക്കാളും നാലഞ്ച് വയസ്സിന് മൂത്തതാണെടാ, വിട്ടു കള"
നിയാസ് എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അവനങ്ങനെ പറഞ്ഞു കേട്ടപ്പോൾ എനിക്കെന്തോ പെട്ടെന്ന് ഒരു വിഷമം പോലെ തോന്നി. എന്റെ മുഖം വാടിയത് കണ്ട് നിയാസ് വന്നെന്റ അടുത്തിരുന്നിട്ട് തോളിൽ കൈയ്യിട്ട് പറഞ്ഞു:
"എന്റെ മച്ചാനെ നീ സീരിയസ്സ് ആയിട്ടാണോ? നിനക്കവളെ ഇഷ്ടായോ?"
അവരോട് രണ്ടു പേരോടും എനിക്ക് ഒന്നും ഒളിച്ച് വക്കാനില്ല. ഞാനെന്ത് കുരുക്കിൽ ചാടിയാലും അതീന്ന് അവരെന്നെ എന്ത് ചെയ്തിട്ടായാലും രക്ഷപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ട് ഞാനവരോട് രണ്ടു പേരോടും ചേർന്നിരിക്കാൻ പറഞ്ഞിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
"മച്ചാന്മാരെ എനിക്കെന്താണെന്നറിയില്ല ഇതുവരെ ഒരു പെൺകൊച്ചിനോടും തോന്നാത്ത ഒരിഷ്ടം എനിക്ക് അനുരാധയോട് തോന്നുന്നുണ്ട്. അവളുടെ ആ ചിരി മനസ്സീന്ന് മായണില്ല. ഈ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയണത് സത്യമാണെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായെ"
"എടാ ഒന്നും കൂടി ആലോചിച്ചിട്ട് പോരെ ഇതൊക്കെ?
നീ അവളുടെ പിറകെ പോയാൽ ഒരുപാട് പ്രശ്നങ്ങളുണ്ടാവും"
അമൃത് എന്നെ പിന്തിരിപ്പിക്കാൻ പറഞ്ഞ് നോക്കി.
"എടാ അമൃതേ ഒരു മിനിറ്റ് ഞാനവനോട് ഒന്ന് പറയട്ടെ"
നിയാസ് അമൃത് പറയുന്നതിനിടയിൽ കയറി പറഞ്ഞു..
"നീ ഇപ്പോ അവളെ കണ്ടല്ലേയുള്ളൂ ആദ്യം അവളുമായി ഒന്ന് നേരെ ചൊവ്വേ സംസാരിക്ക്, എന്നിട്ട് കമ്പനിയാകാൻ നോക്ക് എന്നിട്ട് നിനക്ക് ഓക്കെ ആണെങ്കിൽ നീ ഇത് പ്രൊസീഡ് ചെയ്തോ നിന്നെക്കാൾ വയസ്സ് കൂടുതലുള്ളതൊന്നും ഞങ്ങള് കാര്യമാക്കണില്ല. ഞങ്ങളുണ്ടാവും നിന്റെ കൂടെ എന്തിനും"
നിയാസ് എനിക്ക് ഉറപ്പ് തരുന്ന പോലെ എന്റെ കൈയ്യിൽ അവന്റെ കൈയ്യമർത്തി കൊണ്ട് പറഞ്ഞു.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ ശരിയാണെന്ന് തോന്നിയ അമൃതും എന്റെ കൈയ്യുടെ മേലെ പിടിച്ചിരിക്കുന്ന നിയാസിന്റെ കൈയ്യുടെ മേലെ കൈ വച്ച് പിടിച്ചിട്ട് എന്തിനും കൂടെയുണ്ടെന്ന അർത്ഥത്തിൽ
💬 Comments
View all comments