0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 714

കണ്ണടച്ചു കാണിച്ചു.
അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഞങ്ങൾ വീടുകളിലേയ്ക്ക് മടങ്ങി.

വീട്ടിൽ തിരിച്ചെത്തിയപ്പോ എല്ലാവരും ചോറ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ ഇരുപ്പുണ്ട്. ഞാൻ കഴിച്ചതാണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ നിർബന്ധിച്ച് വിളിച്ച് ഇരുത്തി പാത്രത്തിൽ കുറച്ച് ചോറ് വിളമ്പി തന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നെ നോക്കി പറഞ്ഞു. "ഞങ്ങളെല്ലാവരും കൂടി ഗോപാലന്റെ വീട് വരെ പോയിരുന്നു നിന്നെ ഗോപാലന് വല്ലാതെ പിടിച്ച മട്ടുണ്ടല്ലോ ആദി ചെന്നപ്പോൾ മുതൽ അവൻ നിന്റെ കാര്യമാ അധികവും പറഞ്ഞത്"
ഞാനത് കേട്ട് അച്ഛനോടൊന്ന് ചിരിക്കുക മാത്രം ചെയ്തു.

"ഗോപാലന്റ മോളെ കാണാൻ നല്ല ഭംഗിയുണ്ട് അല്ലേടി അഞ്ജു?"
അമ്മ അച്ഛൻ പറഞ്ഞതിന് പിന്നാലെ പറഞ്ഞു.

"ഏട്ടനെ ആന്റി അന്വേഷിച്ചു , നാളെ വൈകീട്ട് നമ്മളോട് രണ്ടാളോടും ഒന്നങ്ങോട്ടെയ്ക്ക് ചെല്ലാൻ പറഞ്ഞു"
അഞ്ജു എന്നെ നോക്കി പറഞ്ഞു.

"പിന്നെന്താ പോകാലോ "
അനുരാധയെ വീണ്ടും കാണാനുള്ള അവസരം ഒത്തുവന്ന സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു.

കഴിച്ചെണ്ണീറ്റ ഞാൻ കൈ കഴുകി എന്റെ റൂമിലേയ്ക്ക് പോയിട്ട് കട്ടിലിലെ ക്രാസിയിൽ തലയണ ചാരി വച്ച് അനുരാധയെ ഓർത്ത് റൂമിലെ ഫാൾസ് സീലിംഗിലേയ്ക്ക് നോക്കി കിടന്നു. അവളുടെ ആ ചിരിയും, മുഖ സൗന്ദര്യവും എല്ലാം വീണ്ടും വീണ്ടും അവളെ കാണാൻ തോന്നിപ്പിച്ചു.
അങ്ങനെ ആലോചിച്ച് കിടക്കുന്നതിനിടെ അഞ്ജു വന്ന് എന്നെ തോണ്ടി വിളിച്ചതോടെ ഞാൻ സ്വപ്ന ലോകത്ത് നിന്ന് ഉണർന്നു.
അവൾ വന്ന് എന്റെ കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു.
"ആന്റി നമ്മളോട് എന്തിനാ ചെല്ലാൻ പറഞ്ഞേന്നറിയോ?"
ഞാനറിയില്ലാന്നർത്ഥത്തിൽ ചുമൽ കുലുക്കി.
" അനു ചേച്ചിയ്ക്ക് ഒരു കമ്പനി കൊടുക്കാനാ നമ്മളോട് രണ്ടാളോടും ചെല്ലാൻ പറഞ്ഞെ"

അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരായിരം ലഡുകൾ ഒരുമിച്ച് പൊട്ടി.
അനുരാധയോടടുക്കാൻ ഇതിലും നല്ല അവസരം എവിടെ കിട്ടാൻ ?
ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ ആ സന്തോഷം പുറത്ത് കാണിക്കാതെ അവളോട് പറഞ്ഞു.

"നാളെ വൈകീട്ട് എനിയ്ക്കു ക്ലബ്ബിന്റെ ക്രിക്കറ്റ് മാച്ചുണ്ട് ഞാൻ നാളെ ചിലപ്പോഴെ വരൂ."
ഞാൻ അൽപ്പം വെയ്റ്റിട്ട് അവളോട് പറഞ്ഞു.

"ചേട്ട കഷ്ടോണ്ട്ട്ടാ ഞാൻ

💬 Comments

View all comments