Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
അടിവയറിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
കുറേ നേരം അനു എന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന് ഓരോരോ കിന്നാരം പറഞ്ഞ് കൊണ്ടിരുന്നു. ഞാനതൊക്കെ മൂളി കേട്ട് കിടന്നു. പിന്നെ പിന്നെ പെണ്ണിന്റ ശബ്ദം ഉറക്കം വന്നു ഇഴയുന്ന പോലെയായി ഞാനവളെ കെട്ടിപിടിച്ച് എന്റെ നെഞ്ചോട് ചേർത്ത് കിടത്തി പുറത്ത് തഴുകി കിടന്നതോടെ എന്റെ സുന്ദരി പെണ്ണ് ഉറക്കത്തിലേയ്ക്ക് വീണു.
ഉച്ചയ്ക്ക് ഉറങ്ങിയത് കൊണ്ടാണോ അതോ അനുവിന്റെ എല്ലാം എല്ലാം എനിക്ക് വേണ്ടി അവൾ പങ്കിട്ട് തന്നതിന്റെ സന്തോഷം കൊണ്ടോ എന്തോ ഞാനുറക്കം വരാതെ ഓരോന്ന് ആലോചിച്ചു കിടന്നു.
ഞാനുറങ്ങുന്ന അനൂന്റെ മുഖത്തേയ്ക്ക് നോക്കി കിടന്നു. ഉറങ്ങുമ്പോഴും പെണ്ണിനെ കാണാൻ ഒടുക്കത്തെ ഗ്ലാമറാണ്.
അവളുടെ ഈ ഭംഗി കണ്ടാണ് ഞാനവളെ ആദ്യമായി ഇഷ്ടപ്പെട്ട് തുടങ്ങിയത്.
അനൂനെ കണ്ട് മുട്ടിയ ആ ദിവസത്തിലേയ്ക്ക് ഞാൻ എന്റെ മനസ്സിനെ ഒന്ന് തിരിച്ച് നടത്തിച്ചു.
*.....*.....*......*.......*......*........*......*
ഞാൻ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ബി.കോം സെക്കൻഡ് ഇയർ പഠിക്കുന്ന കാലം. ഇന്നാണ് കോളെജിൽ ഫസ്റ്റ് ഇയർ കുട്ടികളുടെ ക്ലാസ്സ് തുടങ്ങുന്ന ദിവസം. ഫസ്റ്റ് ഇയർ പിള്ളേരെ ഒന്ന് വിരട്ടണമെന്ന ചിന്തയിൽ ഞാനും അമൃതും നിയാസും ഒരേ കളർ ഡ്രസ്സിടാൻ തലേ ദിവസം കാസ്സിൽ വച്ച് തന്നെ പ്ലാൻ ചെയ്തിരുന്നു. കറുത്ത ഷർട്ടും വെള്ള ഡബിൾ മുണ്ടും ഉടുത്ത് പ്രേമം സിനിമാ സ്റ്റൈലിൽ ഒരു മാസ് എൻട്രിയാണ് ഞങ്ങൾ ജൂനിയേഴ്സിന്റെ മുന്നിൽ നടത്താൻ പ്ലാൻ ചെയ്തിരിക്കുന്നത്. അതിനാൽ രാവിലെ തന്നെ കുളിച്ചൊരുങ്ങി കറുത്ത ഷർട്ടും വെള്ള ഡബിൾ മുണ്ടും ഉടുത്ത് മുഖത്തൊരു കറുത്ത
💬 Comments
View all comments