0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 719

ഒന്ന് വീട്ടിലോട്ട് വരാമോന്ന്" പറഞ്ഞ് ഫോൺ കട്ടാക്കി.
സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ വേഗം കോളെജിൽ നിന്ന് ഗോപാലങ്കിളിന്റെ വീട്ടിലേയ്ക്ക് ബൈക്കുമായി പാഞ്ഞു.
വീട്ടിലേയ്ക്ക് കയറി ചെന്ന ഞാൻ കാണുന്നത് പത്മിനി ആന്റി കരഞ്ഞ് മുഖം തുടച്ചിട്ട് എന്നോട് പറഞ്ഞു:
"മോനെ അനു ഓഫീസീന്ന് വന്നത് കരഞ്ഞ് കൊണ്ടാണ് അപ്പോ റൂമീൽ കയറിയതാ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിളിച്ചിട്ട് വിളി കേൾക്കുന്നുമില്ല.എനിക്കാകെ പേടിയാകുന്നു മോനെ"

"ആന്റി കരയണ്ട ഞാൻ വിളിച്ച് നോക്കട്ടെ അനു ചേച്ചി വാതിൽ തുറക്കും"

ഞാൻ അനുവിന്റെ റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു.
" അനു ചേച്ചി ആദിയാണ്. പ്ലീസ് ഒന്ന് വാതിൽ തുറക്ക്"
ഞാൻ കുറച്ച് നേരം വിളിച്ച് നോക്കീട്ടും റൂമിൽ നിന്ന് ഒരനക്കവും കേൾക്കുന്നില്ല അതോടെ ആന്റി 'മോളെന്ന്' വിളിച്ചുറക്കെ കരയാൻ തുടങ്ങി.

സംഭവം എന്തോ പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ ആന്റിയോട് അങ്കിളിനെ വിളിക്കാൻ പറഞ്ഞതോടെ ആന്റി ഫോൺ ചെയ്യാനായി നീങ്ങിയപ്പോ ഞാൻ അനുവിനോടായി അവസാന വട്ടമെന്ന നിലയ്ക്ക് പറഞ്ഞു:

"അനു, എന്ത് പ്രശ്നമാണേലും എന്നോട് പറ, റൂമിൽ കയറി വാതിലടച്ചിരുന്നിട്ട് എന്ത് കാര്യമാ ഉള്ളത്?"

ഞാൻ പറഞ്ഞത് കേട്ട് കുറച്ച് നേരം കഴിഞ്ഞപ്പോ അനു വാതിൽ തുറന്നു. കരഞ്ഞ് കലങ്ങിയ മുഖവുമായാണ് അവൾ എന്റെ മുൻപിൽ നിൽക്കുന്നത് ഞാനെന്താ കാര്യമെന്ന് ചോദിച്ചതോടെ അവൾ ഓടി പോയി തലയണയിൽ മുഖമമർത്തി വച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അത് കണ്ട് ഞാനാകെ വല്ലാതെ ആയി. എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണ് എന്റെ മുൻപിൽ ഏങലടിച്ച് കരയുന്ന കാഴ്ച എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. എന്റെ കണ്ണും ഞാനറിയാതെ തന്നെ നിറഞ്ഞ് തുളുമ്പി. ഞാൻ അനുവിന്റെ കട്ടിലിൽ പോയി ഇരുന്നിട്ട് ചോദിച്ചു.
" അനു, ഞാനല്ലേ ചോദിക്കുന്നെ എന്താ ഉണ്ടായതെന്ന് പറ"
അതോടെ കട്ടിലിൽ മുഖമമർത്തി കിടന്നിരുന്ന പെണ്ണ് കൈ നീട്ടി എന്നെ വട്ടം കെട്ടി പിടിച്ചിട്ട് കുറേ നേരം ഏങ്ങലടിച്ച് കരഞ്ഞു. ആ സമയം ഞാനവളുടെ മുടിയ്ക്കിടയിലൂടെ കൈ തഴുകി കൊണ്ട് ചോദിച്ചു " അനൂന്റെ ഫ്രണ്ടല്ലേ ഞാൻ ... എന്നോട്

💬 Comments

View all comments