Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
പറഞ്ഞൂടെ എന്താ പ്രശ്നമെന്ന്"
അതോടെ അനു കട്ടിലിൽ എഴുന്നേറ്റിരന്നിട്ട് ഏങലടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി.
"ഇന്ന് വൈകീട്ട് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറെടുക്കാൻ ബസ്റ്റാന്റിന്റ അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ഒരുത്തൻ എന്റെ സ്കൂട്ടറിന്റെ സീറ്റിൽ കിടക്കുന്നു. ഞാനൊരുപാട് തവണ മാറാൻ പറഞ്ഞിട്ടും അവൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. അവസാനം അവൻ എന്റെ ഷാൾ തട്ടി പറിച്ച് വാങ്ങിച്ചിട്ട് എന്നെ നോക്കി അവൻ വളരെ മോശമായി സംസാരിച്ചു. നാളെ തൊട്ട് എന്നോട് ഷാൾ ഇടാതെ വന്നാൽ മതീന്നാ അവൻ പറഞ്ഞ് കൊണ്ട് പോയെ.
രാവിലെ ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയ്യപ്പോ ഇവൻ എന്റെ ദേഹത്ത് വന്ന് ഇടിച്ചിട്ടാണ് പോയത് അപ്പോഴത്തെ തിരക്കിൽ ഞാനത് കാര്യമാക്കീല്ല. എനിക്ക് പേടിയാവുണു ആദി
നാളെ തൊട്ട് ഞാൻ ജോലിക്ക് പോണില്ല." അനു എങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു.
അനു പറഞ്ഞത് മൊത്തം കേട്ട് കഴിഞ്ഞപോൾ ദേഷ്യം കൊണ്ട് എന്റെ ദേഹം ചുട്ടു പൊള്ളുന്ന പോലെ തോന്നി. ഞാൻ അനൂ നോടായി പറഞ്ഞു. "അനു നാളെ ഡ്യൂട്ടിയ്ക്ക് പോകുമ്പോ ഞാനും വരാം കൂടെ അവനാരാന്ന് ഒന്നെനിക്കറിയണമല്ലൊ.ആ പറഞ്ഞവനിനി ഒരു പെണ്ണിനോടും തോന്നിവാസം.പറയാത്ത വിധത്തിലാക്കാനുള്ള ഒരു കിടിലൻ പണി ഞങ്ങൾ കൊടുത്തോളാം" ഞാൻ അനൂന്റെ ഒലിച്ചിറങ്ങിയ കണ്ണ് നീര് തുടച്ച് കൊണ്ട് പറഞ്ഞു.
അതോടെ അനൂന് ചെറിയ ധൈര്യമൊക്കെയായി. അങ്കിളിനെ ഫോണിൽ വിളിക്കാൻ പോയ ആന്റി തിരിച്ചു വന്നത് അമ്മയെയും അഞ്ജൂനെയും കൂട്ടി കൊണ്ടാണ് വന്നത്. അനു എന്റെ ഒപ്പം സംസാരിച്ചിരിക്കുന്നത് കണ്ട് ശ്വാസം നേരെ വീണ പത്മിനി ആന്റി ഓടി വന്ന് അനൂനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. അമ്മ എന്നോടായി ചോദിച്ചു
"എന്താ ഡാ ആദി പ്രശ്നം?"
ഞാൻ അനൂനെ നോക്കി കൊണ്ട് അമ്മയോടായി പറഞ്ഞു. "അത് അനു തന്നെ പറയും എന്താ പ്രശ്നമെന്ന്.എനിക്കെ കുറച്ച് പണിയുണ്ട്"
ഞാനത് പറഞ്ഞ് വീടിന് പുറത്തിറങ്ങിയിട്ട് പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് അമൃതിനേയും നിയാസിനെയും കോൾ കോൺഫറസിലിട്ട് വിളിച്ചിട്ട്
പറഞ്ഞു " ബ്രോസ് എന്റെ അനൂനെ ഇന്നൊരുത്തൻ ഞ്ഞോണ്ടി അവനൊരു പണി കൊടുക്കണം, നാളെ
💬 Comments
View all comments