0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 2K

തരക്കേടില്ലാതെ കളിക്കും. കളിയുടെ ആവേശം കൂടിയപ്പോൾ അനു രാധ എന്നെ പിന്നെ ആദിയെന്നായി വിളി.

റെഡ് കോയിനും ഞങ്ങളുടെ ടീമിന് വേണ്ടി ഞാൻ തന്നെയാണ് വീഴ്ത്തിയത്. അങ്ങനെ രണ്ട് കളിയും എന്റെയും അനുരാധയുടെയും ടീം തന്നെയാണ് ജയിച്ചത്. അതോടെ ഞങ്ങൾ കൂടുതൽ കമ്പനിയായി.
അനുരാധ എന്നോടായി ചോദിച്ചു:

"ആദി, ആലുവ യൂ സി കോളെജിലാണല്ലെ പഠിക്കുന്നെ?
എങനെയുണ്ട് ക്യാംപസ് ഒക്കെ?

" ക്യാംപസ് ഒക്കെ അടിപൊളിയല്ലേ
ഞാൻ പ്രേമം സിനിമ കണ്ട് തലയിൽ കയറിയിട്ടാ അവിടെ തന്നെ അഡ്മിഷൻ എടുത്തേ"

"ആഹാ അത് കൊള്ളാലോ.
പ്രേമം സിനിമയിലെ പോലെ തന്നെയാണോ ക്യാംപസ് ശരിക്കും?"

" ഏറകുറെ അങ്ങനെയൊക്കെ തന്നെയാണ്. അനു ചേച്ചി എവിടെയാ ബി.ടെക്കും എം.ടെക്കും ഒക്കെ ചെയ്തത്?"

" ഞാൻ പാലാ സെന്റ്.ജോസഫിൽ തന്നെയാ രണ്ടും ചെയ്തത്. ആദി പി.ജി ഏത് ചെയ്യാനാ ഉദ്ദേശിക്കുന്നെ?"

"എം.ബി.എ ചെയ്യാനാ പ്ലാൻ. വരട്ടെ സമയമുണ്ടല്ലോ" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ കുറേ നേരം കളിച്ചും തമാശ പറഞ്ഞും നേരം പോയതറിഞ്ഞില്ല.
ഞങ്ങളെ കാണാതെ ആയപോൾ അമ്മ എന്റെ മൊബൈലിൽ വിളിച്ചപ്പോഴാണ് നേരം ഏറെ വൈകിയെന്ന ബോധം വന്നത്. അങ്ങനെ അന്നത്തെ ദിവസം അനുവുമായിട്ട് കമ്പനിയായതിന്റെ സന്തോഷത്തിലാണ് കിടന്നുറങ്ങിയത്.

പിന്നെ എല്ലാ ദിവസവും അവിടെ പോയുള്ള ക്യാരംസ് കളി ഒരു പതിവായി. ഇടക്കൊക്കെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ വന്നിട്ട് ക്യാരംസ് കളിക്കാനും അച്ഛൻ ഗോപലങ്കിളിനോട് സംസാരിച്ചിരിക്കലും അമ്മ പത്മിനി ആന്റിയുമായിട്ടൊക്കെ നല്ല കമ്പനിയായി. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ ഒരു കുടുംബം പോലെയായി.
എന്റെ മൊബൈൽ

💬 Comments

View all comments