Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
നമ്പർ അനു തന്നെ ചോദിച്ചു വാങ്ങിയിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം നല്ല ഫ്രണ്ട്സായി. മിക്കപ്പോഴും രാവിലെകളിൽ അനുവിന്റെ വിഷ് ചെയ്തുള്ള മെസ്സേജ് കണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നത്. ഇപ്പോ അവർ അവിടെ താമസം ആരംഭിച്ചിട്ട് ഏകദേശം 6 മാസം കഴിഞ്ഞു. അതിനിടയിൽ അനൂന് കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി ജോലി കിട്ടി. അതോടെ എല്ലാ ദിവസവുമുള്ള ക്യാരംസ് കളി നിന്നു. പിന്നെ ശനിയും ഞായറും മാത്രമായി ഞങ്ങളുടെ ഫാമിലികൾ തമ്മിലുള്ള ഒത്തുകൂടലുകൾ.
ഒരു ദിവസം വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങി നിന്ന സമയം പത്മിനി ആന്റി എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു " ആദി മോനെ വേഗം ഒന്ന് വീട്ടിലോട്ട് വരാമോന്ന്" പറഞ്ഞ് ഫോൺ കട്ടാക്കി.
സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ വേഗം കോളെജിൽ നിന്ന് ഗോപാലങ്കിളിന്റെ വീട്ടിലേയ്ക്ക് ബൈക്കുമായി പാഞ്ഞു.
വീട്ടിലേയ്ക്ക് കയറി ചെന്ന ഞാൻ കാണുന്നത് പത്മിനി ആന്റി കരഞ്ഞ് മുഖം തുടച്ചിട്ട് എന്നോട് പറഞ്ഞു:
"മോനെ അനു ഓഫീസീന്ന് വന്നത് കരഞ്ഞ് കൊണ്ടാണ് അപ്പോ റൂമീൽ കയറിയതാ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിളിച്ചിട്ട് വിളി കേൾക്കുന്നുമില്ല.എനിക്കാകെ പേടിയാകുന്നു മോനെ"
"ആന്റി കരയണ്ട ഞാൻ വിളിച്ച് നോക്കട്ടെ അനു ചേച്ചി വാതിൽ തുറക്കും"
ഞാൻ അനുവിന്റെ റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു.
" അനു ചേച്ചി ആദിയാണ്. പ്ലീസ് ഒന്ന് വാതിൽ തുറക്ക്"
ഞാൻ കുറച്ച് നേരം വിളിച്ച് നോക്കീട്ടും റൂമിൽ നിന്ന് ഒരനക്കവും കേൾക്കുന്നില്ല അതോടെ ആന്റി 'മോളെന്ന്' വിളിച്ചുറക്കെ കരയാൻ തുടങ്ങി.
സംഭവം എന്തോ പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ
💬 Comments
View all comments