Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
ആന്റിയോട് അങ്കിളിനെ വിളിക്കാൻ പറഞ്ഞതോടെ ആന്റി ഫോൺ ചെയ്യാനായി നീങ്ങിയപ്പോ ഞാൻ അനുവിനോടായി അവസാന വട്ടമെന്ന നിലയ്ക്ക് പറഞ്ഞു:
"അനു, എന്ത് പ്രശ്നമാണേലും എന്നോട് പറ, റൂമിൽ കയറി വാതിലടച്ചിരുന്നിട്ട് എന്ത് കാര്യമാ ഉള്ളത്?"
ഞാൻ പറഞ്ഞത് കേട്ട് കുറച്ച് നേരം കഴിഞ്ഞപ്പോ അനു വാതിൽ തുറന്നു. കരഞ്ഞ് കലങ്ങിയ മുഖവുമായാണ് അവൾ എന്റെ മുൻപിൽ നിൽക്കുന്നത് ഞാനെന്താ കാര്യമെന്ന് ചോദിച്ചതോടെ അവൾ ഓടി പോയി തലയണയിൽ മുഖമമർത്തി വച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അത് കണ്ട് ഞാനാകെ വല്ലാതെ ആയി. എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണ് എന്റെ മുൻപിൽ ഏങലടിച്ച് കരയുന്ന കാഴ്ച എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. എന്റെ കണ്ണും ഞാനറിയാതെ തന്നെ നിറഞ്ഞ് തുളുമ്പി. ഞാൻ അനുവിന്റെ കട്ടിലിൽ പോയി ഇരുന്നിട്ട് ചോദിച്ചു.
" അനു, ഞാനല്ലേ ചോദിക്കുന്നെ എന്താ ഉണ്ടായതെന്ന് പറ"
അതോടെ കട്ടിലിൽ മുഖമമർത്തി കിടന്നിരുന്ന പെണ്ണ് കൈ നീട്ടി എന്നെ വട്ടം കെട്ടി പിടിച്ചിട്ട് കുറേ നേരം ഏങ്ങലടിച്ച് കരഞ്ഞു. ആ സമയം ഞാനവളുടെ മുടിയ്ക്കിടയിലൂടെ കൈ തഴുകി കൊണ്ട് ചോദിച്ചു " അനൂന്റെ ഫ്രണ്ടല്ലേ ഞാൻ ... എന്നോട് പറഞ്ഞൂടെ എന്താ പ്രശ്നമെന്ന്"
അതോടെ അനു കട്ടിലിൽ എഴുന്നേറ്റിരന്നിട്ട് ഏങലടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി.
"ഇന്ന് വൈകീട്ട് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറെടുക്കാൻ ബസ്റ്റാന്റിന്റ അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ഒരുത്തൻ എന്റെ സ്കൂട്ടറിന്റെ സീറ്റിൽ കിടക്കുന്നു. ഞാനൊരുപാട് തവണ മാറാൻ പറഞ്ഞിട്ടും അവൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. അവസാനം അവൻ എന്റെ ഷാൾ തട്ടി പറിച്ച്
💬 Comments
View all comments