0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 411

പെണ്ണാണ്ണെങ്കിൽ ഏങ്ങലടിച്ച് കരഞ്ഞ് അതേ നിൽപ്പാണ്.

അനു കരച്ചിലിനിടെ തേങ്ങി കൊണ്ട്: "ആദി ഇന്നെന്റ കൂടയില്ലായിരുന്നെങ്കി ഇവരെന്നെ എന്തേലും ചെയ്തേനെ" വീണു കിടക്കുന്ന അവന്മാരെ നോക്കി കൊണ്ടാണവളിത് പറഞ്ഞത്.

"അതല്ലെ ഞാൻ അനു ചേച്ചീടെ കൂടെ തന്നെ വന്നത്"
ഞാനവളെ ആശ്വാസിപ്പിക്കാനായി അവളുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനു വന്നെന്റെ നെഞ്ചിൽ മുഖമമർത്തി പിടിച്ച് നിന്ന് കരയാൻ തുടങ്ങി. പെട്ടെന്നവളങ്ങനെ കെട്ടിപിടിച്ചപ്പോൾ ഒരു നിമിഷം ഞാൻ ആകെ വല്ലാതായി. നിയാസും അമൃതും എന്നോട് അവളെ അവിടെ നിന്ന് കൊണ്ട് പോവാനായി പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. അവളോടുള്ള എന്റെ മനസ്സിനുള്ളിലെ സ്നേഹത്താൽ ഞാൻ യാന്ത്രികമായി അവളെ വട്ടം കെട്ടി പിടിച്ചിട്ട് അവളുടെ മുടിയിഴയ്ക്കുള്ളിലൂടെ ഞാൻ വിരലോടിച്ചു കൊണ്ടങ്ങനെ നിന്നു.
കുറേ സമയം ഞാനവളെ കെട്ടിപിടിച്ച് നിന്ന് ഓരൊന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് അനു കരച്ചിൽ നിർത്തിയത്. ഒരു വിധം അവളൊന്നു സാധാരണ നിലയിലായപ്പോൾ അനു പതിയെ എന്റെ നെഞ്ചിൽ നിന്ന് വിട്ടകന്നിട്ട് കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കിയിട്ട്:
"അയ്യോ എന്റെ ബസ്സ് പോയല്ലോ ആദി, ഞാനിനി എങ്ങനെ പോകും?"

"അതോർത്ത് അനു ടെൻഷനാവണ്ട ഇന്ന് ഞാനാക്കി തരാം ഓഫീസിലേയ്ക്ക്"

"അയ്യോ അപ്പോ ആദീടെ ഇന്നത്തെ ക്ലാസ്സ് പോവില്ലെ?

" അതൊന്നും സാരൂല, അനു ഇന്ന് ഓഫീസിൽ പോകാതെ ഇരുന്നാൽ ശരിയാവൂല, അല്ലേൽ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി മനസ്സ് വിഷമിക്കും"
മനസ്സിന്റെ ഉള്ളിൽ അവളെന്റതാണെന്ന സ്വാതന്ത്ര്യത്തോടെയാണ് ഞാനങ്ങനെ പറഞ്ഞത്.

ഞാൻ പറഞ്ഞത് തന്നെയാണ് ശരിയെന്ന് നിയാസും അമൃതും അനൂനോട് പറഞ്ഞതോടെ അവൾ എന്റെയൊപ്പം വരാനായി സ്കൂട്ടറിന്റെ ഹാൻഡിലിൽ തൂക്കിയിട്ട ഹാൻഡ് ബാഗ് കൈയ്യിലെടുത്തു തിരിഞ്ഞ് നിന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവനേയും കൊച്ഛന്റെ മോനായ സംഗീതിനെയും ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി കൊണ്ടാണ് അനു എന്നൊടൊപ്പം ആ പാർക്കിംഗിന്റെ അവിടെ നിന്ന് നീങ്ങിയത്.

ഞങ്ങൾക്കു മുൻപേ നിയാസും അമൃതും കോളെജിലേയ്ക്ക് പോകാണെന്ന് പറഞ്ഞ് അവരവിടെ നിന്ന് കളം വിട്ടു. ഞാനും അനുവും നടന്ന് ബൈക്കിനടുത്തെത്തി. ഞാൻ എന്റെ CBR-250R ബൈക്ക് സ്റ്റാർട്ട് ചെയ്ത്

💬 Comments

View all comments